ബംഗലുരു: വാത്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമന്‍ മദ്യപാനിയും സീതയെ മദ്യം കുടിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്നെന്നും വ്യക്തമാക്കുന്ന പുസ്തകത്തിലൂടെ യുക്തിവാദി എസ് ഭഗവാന്‍ വീണ്ടും ഹിന്ദു സംഘടനകളുടെ നോട്ടപ്പുള്ളിയാകുന്നു. പുതിയ പുസ്തകമായ 'വൈ വീ ടു നോട്ട് നീഡ് ദി റാം ടെംപിള്‍' വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധവുമായി ഹിന്ദുഗ്രൂപ്പുകളും രംഗത്ത് വന്നിട്ടുണ്ട്.
വനവാസം കഴിഞ്ഞെത്തിയ രാമന്‍ മദ്യപാനം ഉള്‍പ്പെടെയുളള ആഡംബര ജീവിതത്തില്‍ ആയിരുന്നു കഴിഞ്ഞതെന്നും മാംസം ഭക്ഷിച്ചിരുന്നതായും പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതായിട്ടാണ് ആരോപണം. സീതയെ മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചിരുന്നതായും പ്രസ്താവിക്കുന്ന പുസ്തകത്തിന്റെ പേജുകള്‍ പ്രചരിപ്പിച്ചാണ് ആക്രമണം. മാര്‍ച്ചില്‍ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവിട്ടപ്പോഴും വലിയ വിവാദം ഉടലെടുത്തിരുന്നു.
ഇതോടെ കര്‍ണാടക സര്‍ക്കാര്‍ ഭഗവാന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ഭഗവാനെതിരേ മടിക്കേരി പോലീസിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
from mangalam.com http://bit.ly/2RfO7J5
via IFTTT
No comments:
Post a Comment