തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജിലേക്കും വിമാനത്താവളത്തിലേക്കുമുളള യാത്രയ്ക്കിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നഗര വികസനത്തിന് വേഗംകൂട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മേൽപ്പാലങ്ങൾ യാഥാർഥ്യമാവുമ്പോൾ 17 കോടി രൂപയാണ് സർക്കാരിന് സാമ്പത്തിക നേട്ടം. എസ്റ്റിമേറ്റ് തുകയെക്കാൾ ചിലവ് കുറച്ച് നിർമാണം പൂർത്തിയാക്കിയത് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്. 74 കോടി 96 ലക്ഷം രൂപയ്ക്ക് നിർമിക്കാൻ ഉദ്ദേശിച്ച രാമനാട്ടുകര മേൽപ്പാലത്തിന്റെ നിർമാണം 63 കോടിയിൽ ഒതുക്കി. തൊണ്ടയാട് മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തുക 51 കോടി 41 ലക്ഷമായിരുന്നു. പണി പൂർത്തിയാക്കിയപ്പോൾ 46 കോടിയേ ചിലവായുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിമാനത്താവളത്തിൽ നിന്നും വാഹനങ്ങൾ പ്രധാനമായും എത്തിച്ചേരുന്ന തൊണ്ടയാട് ജംഗ്ഷനുകളിൽ മേൽപ്പാലം ഉയരുന്നതോടെ നഗരത്തിലെ പ്രധാന ഗതാഗത കുരുക്കിനാണ് പരിഹാരമാവുന്നത്. ആറുവരി പാതയിലേക്ക് നീങ്ങുന്ന ബൈപ്പാസ് നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണം കൂടിയാണ് പാലങ്ങളുടെ ഉദ്ഘാടനത്തോടെ സാധ്യമായത്. രാവിലെ 10 ന് തൊണ്ടയാടും 11-ന് രാമനാട്ടുകരയിലുമായിരുന്നു ഉദ്ഘാടന ചടങ്ങ്. 500 മീറ്ററിലുള്ള തൊണ്ടയാട് മേൽപ്പാലവും 440 മീറ്ററുള്ള രാമനാട്ടുകാര മേൽപ്പാലവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് രൂപകൽപ്പന ചെയ്ത മേൽപ്പാലങ്ങളുടെ പ്രവർത്തി 2017ലാണ് തുടങ്ങിയത്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷനായിരുന്നു, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. Content Highlights:CM Inaugurate Thondayad-Ramanatukara Over Bridge


from mathrubhumi.latestnews.rssfeed http://bit.ly/2AiXiPh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages