മുംബൈ: കോടികളുടെ വ്യാജ മുദ്രപത്ര കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട അബ്ദുള്‍ കരിം തെല്‍ഗിയെ നാസിക് കോടതി മരണാനന്തരം കുറ്റവിമുക്തനാക്കി. കൂട്ടുപ്രതികളെയും കോടതി വിട്ടയച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് മസ്തിഷ്‌കജ്വരം ബാധിച്ച് തെല്‍ഗി മരണമടഞ്ഞത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ നടന്ന മുദ്രപത്ര തട്ടിപ്പിന് പിന്നില്‍ തെല്‍ഗിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2011 നവംബറില്‍ അജ്മീറില്‍ വച്ച് കര്‍ണാടക പോലീസ് അറസ്റ്റു ചെയ്ത തെല്‍ഗിയെ വിവിധ കേസുകളില്‍ 30 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് ബംഗലൂരു അഗ്രഹാര സെന്‍ട്രല്‍ ജയിലിലായിരുന്നു. 202 കോടി രൂപ പിഴയും ചുമത്തിയിരുന്നു. പ്രമേഹം, രക്തസമ്മര്‍ദ്ദം മുതല്‍ എയ്ഡ്‌സ് വരെ വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന തെല്‍ഗി ഈ സമയം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ വ്യാജ തെല്‍ഗി മുദ്രപത്രങ്ങള്‍ അച്ചടിച്ച് വന്‍തോതില്‍ ബാങ്കുകള്‍, സ്‌റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ വഴി വിറ്റഴിച്ചുവെന്നാണ് കേസ്. 18 സംസ്ഥാനങ്ങളിലെ 70 നഗരങ്ങളിലാണ് ഇത്തരം മുദ്രപത്രങ്ങള്‍ വിറ്റിരുന്നത്. 350 ഏജന്റകാരും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
from mangalam.com http://bit.ly/2QfozXM
via IFTTT
No comments:
Post a Comment