വനിതാ മതില്‍ അനിവാര്യം, വന്‍മതില്‍ തന്നെ രൂപപ്പെടുമെന്ന് മുഖ്യമന്ത്രി; മന്നത്തിന്റെ നാവോത്ഥാന പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തം; എന്‍.എസ്.എസിന് പരോക്ഷ വിമര്‍ശനം
തിരുവനന്തപുരം: വനിതാ മതില്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ തന്നെയാണെന്നും അത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക വര്‍ഗ സമരങ്ങളുടെ ഭാഗമാണെന്നുംഅത് കമ്മ്യുണിസ്റ്റ് രീതി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.എസ്.എസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. മന്നത്തിന്റെ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തമാണ്. നാവോത്ഥാന മൂല്യങ്ങളുള്ള സംഘടന അയ്യപ്പജ്യോതിയെ പിന്തുണച്ചു. ഏതില്‍ നിന്നൊക്കെയാണ് സമദൂരമെന്ന് വ്യക്തമാക്കണമെന്നും എന്‍.എസ്.എസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പറഞ്ഞു.
[IMG]
നിയന്ത്രണരേഖയില്‍ കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരില്‍ പാക്കിസ്ഥാന്‍ സൈനികനും
ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ നുഴഞ്ഞു കയറ്റക്കാരില്‍ പാക്കിസ്ഥാന്‍ സൈനികനും. ജമ്മു കശ്മീരിലെ നവ്ഗാം സെക്ടറിലാണ് രണ്ട് പാക് നുഴഞ്ഞു കയറ്റക്കാരെ ഏറ്റുമുട്ടലില്‍ കൊന്നത്. ഇതില്‍ ഒരാള്‍ പാക് സൈനികനാണെന്ന് തിരിച്ചറിഞ്ഞു. പാക്കിസ്ഥാന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ (എസ്.എസ്.ജി) കമാന്‍ഡോ നായ്ക്ക് അന്‍വര്‍ എന്നയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
[IMG]
ഒരു പ്രതിരോധ ഇടപാടിലും സോണിയ ഗാന്ധിയോ രാഹുലോ ഇടപെട്ടിട്ടില്ല; എ.കെ ആന്റണി
ന്യുഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ ചെയര്‍പെഴ്‌സണ്‍ സോണിയ ഗാന്ധിക്കും സംരക്ഷണമൊരുക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു പ്രതിരോധ ഇടപാടിലും സോണിയയോ രാഹുല്‍ ഗാന്ധിയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് മുന്‍ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തനിക്ക് പറയാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
[IMG]
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; മറ്റന്നാള്‍ വരെ സഭ പിരിഞ്ഞു
ന്യുഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. പ്രതിപക്ഷ ബഹളത്തിനിടെ സഭ അടുത്തമാസം രണ്ടു വരെ പിരിഞ്ഞു. രാവിലെ സഭ ചേര്‍ന്നയുടന്‍ എഐഎഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതേതുടര്‍ന്ന് രണ്ടു മണിവരെ നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നുവെങ്കിലും ബഹളത്തെ തുടര്‍ന്ന് പിരിയുകയായിരുന്നു.
[IMG]
ജയലളിതയുടെ മരണത്തില്‍ ദുരൂഹത? വിദേശ ചികിത്സയും അട്ടിമറിക്കപ്പെട്ടു; വെളിപ്പെടുത്തലുമായി മന്ത്രി സി.വി ഷണ്‍മുഖം
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സൂചനയുമായി നിയമമന്ത്രി സി.വി ഷണ്‍മുഖം. 2016ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ ജയലളിത ഇന്നും ജീവിച്ചിരുന്നേനെയെന്നും വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നും ഷണ്‍മുഖം പറഞ്ഞു.
from mangalam.com http://bit.ly/2Vl2LOc
via IFTTT
No comments:
Post a Comment