കൊച്ചി: പുതുവല്‍സരാഘോഷവുമായി ബന്ധപ്പെട്ട ഡി.ജെ പാര്‍ട്ടികള്‍ എക്‌സൈസ്-പോലീസ് നിരീക്ഷണത്തില്‍. ആഘോഷം പൊലിപ്പിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വന്‍ തോതില്‍ മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. സംസ്ഥാനത്തേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനും എക്‌സൈസിനും വിവരം ലഭിച്ചിരുന്നു. ഇതോടെ ഡി.ജെ പാര്‍ട്ടികള്‍ കര്‍ശന നീരീക്ഷണത്തിലാക്കുകയായിരുന്നു.
ഡി.ജെ പാര്‍ട്ടികള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ ഹോട്ടലുകള്‍ ലോഡ്ജുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവടങ്ങളില്‍ എക്‌സൈസ്-പോലീസ് സംഘം പരിശോധന നടത്തും. ബാറുകള്‍ ഉള്‍പ്പെടെയുള്ളവ കൃത്യസമയത്ത് അടയ്ക്കുന്നുണ്ടോയെന്ന് ഉറപ്പിക്കാന്‍ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ അറിയിച്ചു. നിരോധിത മയക്കുമരുന്നുകളായ എല്‍.എസ്.ഡി ഷുഗര്‍ ക്യുബ്, ഷാഷിഷ് എന്നിവയുമായി കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം മൂന്ന് യുവാക്കള്‍ പിടിയിലായിരുന്നു.
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ മാത്രം 38 ഡി.ജെ പാര്‍ട്ടികള്‍ നടക്കുമെന്നാണ് കണക്ക്. നാട്ടുകാര്‍ക്ക് പുറമെ വിദേശികളും ഇത്തരം പാര്‍ട്ടികളില്‍ സജീവമായി പങ്കെടുക്കും. ഈ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ലഹരി ഉപയോഗത്തിന് സൗകര്യമൊരുക്കുന്ന ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. ഏത് സമയത്തും പരിശോധന നടത്താന്‍ ഡിസ്ട്രിക്ട് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ പ്രത്യേക ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.
from mangalam.com http://bit.ly/2F1vlhM
via IFTTT
No comments:
Post a Comment