രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറബിക്കഥയിലെ ആലിബാബയും കള്ളന്മാരുമാണെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറബിക്കഥയിലെ ആലിബാബയും കള്ളന്മാരുമാണെന്ന് ബിജെപി

ന്യൂഡൽഹി: അഴിമതിക്കാര്യത്തിൽ രാഹുൽ ഗാന്ധി ആലിബാബയാണെന്നും കോൺഗ്രസ് പാർട്ടിയുടെ പ്രധാനപ്രവർത്തകർ നാൽപതു കള്ളന്മാരാണെന്നും ബിജെപി.സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട സ്ഥാപനത്തിന് ഡൽഹിയിലെ 4.69 ഏക്കറോളം വരുന്ന ഫാം ഹൗസ് 6.7 ലക്ഷം രൂപ മാസവാടകയ്ക്ക് രാഹുലും പ്രിയങ്കയും നൽകിയെന്ന ഒരു മാധ്യമ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് രാഹുലിനും പാർട്ടിക്കുമെതിരേബിജെപി കടുത്താക്രമണവുമായി എത്തിയത്. ആലിബാബയ്ക്ക് സമനാണ് രാഹുലെന്നും നിരവധി അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്കെതിരേവ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ രാഹുലും അനുയായികളും കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.ആയിരത്തിയൊന്നു രാവുകൾ എന്ന പ്രശസ്ത അറബിക്കഥാസമാഹാരത്തിലെ കഥയാണ് ആലിബാബയും നാൽപതു കള്ളൻമാരും. നാൽപത് കള്ളന്മാരുടെ സംഘത്തലവനാണ് ആലിബാബ. അഴിമതികളിൽ പങ്കാളിയാവുന്നത് കോൺഗ്രസിന്റെ ശീലമാണെന്നും അതിനെതിരെ നടപടിയുണ്ടാകുമ്പോൾ രക്ഷപ്പെടാൻ മറ്റാർക്കെങ്കിലുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് സ്ഥിരം പരിപാടിയാണെന്നും ബിജെപി വക്താവായ ഷാനവാസ് ഹുസൈൻ പറഞ്ഞു. റോബർട്ട് വാദ്രയ്ക്കെതിരെയുയർന്ന അഴിമതിയാരോപണങ്ങളിൽഅടുത്തിടെ അന്വേഷണം നടന്നിരുന്നു.അഴിമതിക്കുരുക്കിൽ പെടുന്നവരാരായാലും ബന്ധങ്ങൾ കണക്കിലെടുക്കാതെ നടപടി സ്വീകരിക്കാൻ മോദി സർക്കാർ നിർദേശിച്ചതായും ബിജെപി വക്താവ് കൂട്ടിച്ചേർത്തു. Content Highlights: BJP now calls Rahul Gandhi Alibaba, the scamster, from 1001 Arabian Nights


from mathrubhumi.latestnews.rssfeed https://ift.tt/2zSd8QG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages