മല്യയുടെ വിധി ഇന്നറിയാം; മദ്യരാജാവിനെ സ്വീകരിക്കാന്‍ ഒരുങ്ങി ആര്‍തര്‍ റോഡ് ജയില്‍; പണം തിരിച്ചുനല്‍കാന്‍ തയ്യാറെന്ന് മല്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

മല്യയുടെ വിധി ഇന്നറിയാം; മദ്യരാജാവിനെ സ്വീകരിക്കാന്‍ ഒരുങ്ങി ആര്‍തര്‍ റോഡ് ജയില്‍; പണം തിരിച്ചുനല്‍കാന്‍ തയ്യാറെന്ന് മല്യ

ലണ്ടന്‍/മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസിലെ വിധി ബ്രിട്ടീഷ് കോടതി ഇന്നു പറയും. വിധി കേള്‍ക്കുന്നതിനായി മല്യ കോടതിയില്‍ എത്തി. വെസ്റ്റ്മിനിസ്റ്റര്‍ ചീഫ് മജിസ്‌ട്രേറ്റ് ജഡ്ജ് എമ്മ ആര്‍ബട്ട്‌നോട്ട് ആണ് വിധി പറയുക. മല്യയുടെ അഭിഭാഷകരായ ക്ലെയര്‍ മൊന്റേഗോമറി, മാര്‍ക്ക് സമ്മേഴ്‌സും നേരത്തെ കോടതിയില്‍ എത്തിയിരുന്നു.

അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള അപേക്ഷ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മല്യ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എടുത്ത പണം 100 ശതമാനവും തിരിച്ചുനല്‍കാന്‍ തയ്യാറാകണ്. താന്‍ ട്വീറ്റ് ചെയ്തതിന്റെ അര്‍ത്ഥം മനസ്സിലാക്കണം. എന്നാല്‍ പലിശ ഒഴിവാക്കണം. ജീവനക്കാര്‍ക്കുള്ള മുഴുവന്‍ പണവും നല്‍കാന്‍ തയ്യാറാണെന്നും മല്യ പറഞ്ഞു.

പണം തിരിച്ചടയ്ക്കുന്നതിനെ നാടുകടത്തലുമായി ബന്ധിപ്പിക്കേണ്ടതില്ല. വിധി എന്തായാലും തന്റെ അഭിഭാഷകര്‍ അത് പരിശോധിക്കും. ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും മല്യ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് മല്യയെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം തുടങ്ങിയത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന കേസിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മല്യ ലണ്ടനില്‍ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

അതിനിടെ, മല്യയെ വിട്ടുകിട്ടിയാല്‍ താമസമൊരുക്കാന്‍ ആര്‍തര്‍ റോഡ് ജയില്‍ ഒരുങ്ങിക്കഴിഞ്ഞു. ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജയിലിനുള്ളിലെ അതീവ സുരക്ഷയുള്ള ഇരുനില മന്ദിരത്തിലായിരിക്കും മല്യയെ പാര്‍പ്പിക്കുക. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി മുഹമ്മദ് ജ്മല്‍ കസബിനെ പാര്‍പ്പിച്ച കെട്ടിടമാണിത്. വൈദ്യസഹായം ഉറപ്പാക്കാന്‍ ജയിലില്‍ മെഡിക്കല്‍ സംഘവുമുണ്ടാകും.

മറ്റ് സെല്ലുകളുമായി വേര്‍തിരിക്കുന്ന അതീവ സുരക്ഷയുള്ള ബാരക്കുകളും സ്ഥാപിക്കും. സിസിടിവിയുടേയും സുരക്ഷാ സേനയുടെയും നിരീക്ഷണത്തിലായിരിക്കും സെല്‍. മല്യയെ പാര്‍പ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ആര്‍തര്‍ റോഡ് ജയിലിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2B64RZ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages