തിരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി സെന്‍സെക്‌സ് 713 പോയന്റ് കൂപ്പുകുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

തിരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി സെന്‍സെക്‌സ് 713 പോയന്റ് കൂപ്പുകുത്തി

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് കരടികളുടെ ദിനമായിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ പുറത്തുവരാനിരിക്കെ കടുത്ത മത്സരം ഉറപ്പായതാണ് ഓഹരി വിപണിയെ ബാധിച്ചത്. സെൻസെക്സ് 713.33 പോയന്റ് താഴ്ന്ന് 34959.72ലും നിഫ്റ്റി 205.20 പോയന്ഡറ് നഷ്ടത്തിൽ 10488.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിക്കവാറും സെക്ടറുകളിൽ കനത്ത വില്പന സമ്മർദം പ്രകടമായിരുന്നു. ലോഹം, ഇൻഫ്രസ്ട്രക്ചർ, വാഹനം, ബാങ്ക്, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1870 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 647 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. കൊട്ടക് മഹീന്ദ്ര, ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, വിപ്രോ, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ, കോൾ ഇന്ത്യ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. content highlight: Sensex plunges over 700 pts,Nifty gives up 10,500


from mathrubhumi.latestnews.rssfeed https://ift.tt/2PuOHO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages