വനിതാമതില്‍ ബലപ്പെടുത്താന്‍ കളക്ടര്‍മാരും ബിഡിഒമാരും വിഇഒമാരും; കര്‍ശന നിര്‍ദേശവുമായി വകുപ്പു മേധാവികള്‍ ; പ്രതിരോധിക്കാന്‍ പ്രതിപക്ഷം
തിരുവനന്തപുരം/കൊച്ചി: വനിതാമതിലിനുവേണ്ടി സര്‍ക്കാര്‍ വകുപ്പ് മേധാവികളില്‍ നിന്നുള്ള സമ്മര്‍ദ്ദം പ്രതിരോധിക്കാന്‍ സെറ്റോയും മറ്റ് യു.ഡി.എഫ് അനുകൂല സംഘടനകളും. വനിതാമതിലില്‍നിന്നും തങ്ങളുടെ ആള്‍ക്കാരെ പരമാവധി പിന്തിരിപ്പിക്കാനുളള ശ്രമത്തിലാണ് സംഘടനകള്‍. വനിതാമതിലിനെതിരേ 28ന് സെമിനാര്‍ സംഘടിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ സഹകരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ആരംഭിച്ചു.
[IMG]
മുത്തലാഖ് ബില്‍ ഒരു മതത്തിനും എതിരല്ലെന്ന് നിയമമന്ത്രി; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി
ന്യുഡല്‍ഹി: മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ തുടങ്ങി. ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്ന മുസ്ലീം ആചാരം തടയുന്നതും അതിനെ ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കുന്നതുമാണ് ബില്‍. നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഏതെങ്കിലും ഒരു മതത്തിനോ സമുദായത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ളതാണ് ബില്‍ എന്നും അദ്ദേഹം വ്യക്തമാക്കി.
[IMG]
കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; ഹെലികോപട്ര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ട് നാവികര്‍ മരിച്ചു
കൊച്ചി: നാവികസേന ആസ്ഥാനത്ത് വന്‍ അപകടം. നാവികസേനയുടെ ഹെലികോപ്ടര്‍ ഹാങ്ങറിന്റെ വാതിലുകള്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു. ഇന്നു രാവിലെ 9.40 ഓടെയായിരുന്നു അപകടം. ഹരിയാന സ്വദേശി നവീനും രാജസ്ഥാന്‍ സ്വദേശി അജീത് സിംഗുമാണ് മരിച്ചത്.
[IMG]
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ മണ്ഡലപൂജ
സന്നിധാനം: ആശങ്കകള്‍ അവസാനിപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ മണ്ഡലപൂജ നുടന്നു. ഇതോടെ ഇന്ന് രാത്രി ഹരിവരാസനം ചൊല്ലി ശബരിമല നട അടക്കുന്നതോടെ മണ്ഡലമാസ തീര്‍ത്ഥാടനത്തിന് സമാപനമാകും. തുടര്‍ന്ന് മകരവിളക്ക് മഹോത്സവത്തിനായി ഞായറാഴ്ച വൈകിട്ട് നട വീണ്ടും തുറക്കും.
[IMG]
മേഘാലയ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചതായി സംശയം; 'ദുര്‍ഗന്ധം വമിക്കുന്നതായി' റിപ്പോര്‍ട്ട്
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജെയിന്റിയ ഹില്‍സ് ജില്ലയിലെ ക്‌സാന്‍ കല്‍ക്കരി ഖനിയില്‍ രണ്ടാഴ്ചയില്‍ ഏറെയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ മരിച്ചതായി സംശയം. ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) വ്യക്തമാക്കി. മൃതദേഹങ്ങള്‍ അഴുകിയതിന്റെ ദുര്‍ഗന്ധമാണ് പുറത്തേക്ക് വരുന്നതെന്ന് സംശയിക്കുന്നു.
from mangalam.com http://bit.ly/2Q7BvPw
via IFTTT
No comments:
Post a Comment