തിരുവനന്തപുരം: വനിതാ മതിലിൽ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ബാലാവകാശകമ്മീഷൻ. ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. കുട്ടികൾക്ക് സ്വന്തം അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ടെന്നും കമ്മീഷൻ ചെയർമാൻ ബി.സുരേഷ് പറഞ്ഞു. പതിനെട്ട് വയസ്സിൽ താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കിൽ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു. ഹൈക്കോടതിയുടേത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനമാണ്. ഉത്തരവ് ഹൈക്കോടതി തിരുത്തണം. കുട്ടികൾക്കും സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. അന്താരാഷ്ട്രനിയമങ്ങൾ പോലും അത് വ്യക്തമാക്കുന്നുണ്ടെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ മേൽനടപടി സ്വീകരിക്കാനാണ് ബാലാവകാശക്കമ്മീഷന്റെ തീരുമാനം. വനിതാ മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്കൂളുകളിൽ ഉൾപ്പെടെ ലിംഗ വിവേചനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടപ്പിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഇതിനെതിരെയാണ്ബാലാവകാശ കമ്മീഷന്റെ നീക്കം. Content Highlights: Women Wall,child rights commission, HC order
from mathrubhumi.latestnews.rssfeed http://bit.ly/2CAquCC
via
IFTTT
No comments:
Post a Comment