ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്തുക എന്നതാണ് വൈവാഹിക ജീവിതത്തില്‍ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഏറ്റവും ദുഷ്‌ക്കരമായ കാര്യം. എന്നാല്‍ അതെല്ലാം ദക്ഷിണ കൊറിയ ഒഴിച്ചുള്ള സ്ഥലങ്ങളില്‍ മാത്രം. അനായാസം ജീവിത പങ്കാളിയെ കണ്ടെത്താന്‍ ദക്ഷിണ കൊറിയസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയ പാഠ്യപദ്ധതി പരാജയമാകുന്നു. സ്‌കൂളിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ പരിശീലനം നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസത്തോട് ജനങ്ങള്‍ മുഖം തിരിക്കുന്നു.
സ്‌കൂള്‍ സിലബസിന്റെ ഭാഗമായി നല്‍കിയിരിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠഭാഗത്ത് സ്ത്രീകള്‍ എല്ലായ്‌പ്പോഴും സുന്ദരികളായി മാത്രം പ്രത്യക്ഷപ്പെടാന്‍ ശ്രമിക്കണമെന്നും പുരുഷന്മാര്‍ പതിവായി ജോലി ചെയ്ത് സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ അദ്ധ്വാനിക്കണമെന്നുമാണ് പറയുന്നത്. ഡേറ്റിംഗ് കാലത്ത് പുരുഷന്മാര്‍ക്ക് ഒട്ടേറെ പണം ചെലവഴിക്കേണ്ടി വരുമെന്നും അനാവശ്യമായ ഡേറ്റിംഗില്‍ ബലാത്സംഗം വരെ ഉണ്ടാകാമെന്നുമാണ് പാഠത്തില്‍ പറയുന്നത്. 600 ദശലക്ഷം വോണ്‍ (ഏകദേശം മൂന്ന് കോടി രൂപ) ഉപയോഗിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശം ഇപ്പോള്‍ വന്‍ വിവാദമാണ് പുറത്തു വിട്ടിരിക്കുന്നത്.
വിവാദം ഉയര്‍ന്നതോടെ മാര്‍ഗ്ഗനിര്‍ദേശം മാര്‍ച്ചില്‍ പുനപരിശോധിക്കാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം അദ്ധ്യാപകരും മാതാപിതാക്കളും സ്‌കൂള്‍ ചര്‍ച്ചാവേദിക്കാരും അനേകം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പാഠ്യപദ്ധതിക്കെതിരേ മുഖം തിരിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിനായി സ്വകാര്യ സ്ഥാപനങ്ങളെ ഇതിനെതിരേ മുഖം തിരിക്കുകയും സ്വകാര്യ ലൈംഗിക വിദ്യാഭ്യാസത്തിന് അയയ്ക്കുകയും ചെയ്യുകയാണ്. ഇതിലൂടെ ഇത്തരം ക്‌ളാസ്സുകള്‍ നടത്തുന്നവര്‍ രണ്ടു മണിക്കൂറിന് വിദ്യാര്‍ത്ഥികള്‍ക്ക് 3,100 രൂപ വരെ ഈടാക്കുകയാണ്. ഇത്തരം ഒരു സ്ഥാപനം കഴിഞ്ഞ വര്‍ഷം തുറന്ന അദ്ധ്യാപികയ്ക്ക് ഇപ്പോള്‍ 150 വിദ്യാര്‍ത്ഥിള്‍ വരെ ആയിരിക്കുകയാണ്.
എലമന്ററി സ്‌കൂള്‍ മുതല്‍ പാഠ്യഭാഗമായി മാറുന്ന ലൈംഗിക വിദ്യാഭ്യാസത്തിനായി ഓരോ കുട്ടിയും 15 മണിക്കൂര്‍ വരെ ക്‌ളാസ്സില്‍ ഇരിക്കണമെന്നാണ് നിയമം. മിഡില്‍ സ്‌കൂളില്‍ എത്തുമ്പോള്‍ ഒരിക്കലും എതിര്‍ലിംഗത്തില്‍ പെട്ടവരുമായി തനിച്ചിരിക്കരുതെന്നും പറയുന്നു. ഹൈസ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പുരുഷന് തോന്നുന്ന ലൈംഗികാര്‍ഷണത്തോട് അതേ രീതിയിലുള്ള പ്രതികരണം സ്ത്രീയില്‍ നിന്നും ഉണ്ടായാല്‍ ഇരുവരും ലൈംഗികാകര്‍ഷണത്തില്‍ പെട്ടെന്ന് മനസ്സിലാക്കാം എന്നാണ് പറഞ്ഞിരിക്കന്നത്.
ലൈംഗികാക്രമണത്തെ എങ്ങിനെ പ്രതിരോധിക്കാമെന്നും പുസ്തകത്തിലുണ്ട്. പൊതു ഗതാഗത സംവിധാനത്തില്‍ ലൈംഗികപീഡനത്തിന് വിധേയമായാല്‍ അക്രമിയുടെ കാലില്‍ ചവിട്ടണമെന്നാണ് പറയുന്നത്. അനധികൃതമായി സ്ത്രീകളെ ക്യാമറയില്‍ പകര്‍ത്തുന്നത് ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ തെരുവില്‍ പല രീതിയില്‍ അക്രമം നടക്കുന്ന നടക്കുന്ന സ്ഥലമാണ് ദക്ഷിണ കൊറിയ. ഇങ്ങിനെ വിവാദം ശക്തമായതോടെ ദക്ഷിണ കൊറിയയിലെ മിക്ക മാതാപിതാക്കളും കുട്ടികളെ സ്വകാര്യ ലൈംഗിക വിദ്യാഭ്യാസത്തിന് വിടുകയാണ്.
from mangalam.com http://bit.ly/2CDT329
via IFTTT
No comments:
Post a Comment