മദ്രാസ് ഐ.ഐ.ടിയില്‍ വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാത്രവും വാഷ്‌ബേസിനും; വിവാദമായപ്പോള്‍ നടപടി റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

മദ്രാസ് ഐ.ഐ.ടിയില്‍ വെജിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാത്രവും വാഷ്‌ബേസിനും; വിവാദമായപ്പോള്‍ നടപടി റദ്ദാക്കി

ചെന്നൈ: വെജിറ്റേറിയന്‍ കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം വേര്‍തിരിച്ച വാഷ് ബേസിനും പ്രത്യേക പ്രവേശനകവാടവും മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മാറ്റി. സംഭവം വിവാദമായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്ന നടപടി ഐ.ഐ.ടി അധികൃതര്‍ റദ്ദാക്കിയത്. ഭക്ഷണശീലത്തിലെ ശുദ്ധി വാദത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിക്കുന്ന ബോര്‍ഡ് മെസ് മോണിറ്ററിംഗ് കമ്മറ്റി ഇടപെട്ടാണ് മാറ്റിയത്. ബോര്‍ഡ് സ്ഥാപിക്കാനിടയായ സാഹചര്യം അന്വേഷിക്കുമെന്നും കമ്മറ്റി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ.ഐ.ടിയില്‍ സസ്യാഹാരം കഴിക്കുന്നവര്‍ക്കും മാംസാഹാരം കഴിക്കുന്നവര്‍ക്കും വെവ്വേറെ വേര്‍തിരിച്ച പ്രവേശന കവാടവും പാത്രങ്ങളും വാഷ്‌ബേസിനും സ്ഥാപിച്ചത്. മദ്രാസ് ഐ.ഐ.ടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറത്തെത്തിച്ചത്. മദ്രാസ് ഐ.ഐ.ടിയിലെ തൊട്ടുകൂടായ്മ തുടരുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അംബേദ്കര്‍ പെരിയാര്‍ സ്്റ്റഡി സര്‍ക്കിളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മദ്രാസ് ഐ.ഐ.ടിയില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന ആരോപണം നേരത്തെ നിലവിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവേചനം വ്യക്തമാക്കുന്ന പോസ്റ്റര്‍ ഒട്ടിച്ചത്. അതേസമയം വെടിറ്റേറിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാഷ്‌ബേസിന്‍ സ്ഥാപിച്ച് പോസ്റ്റര്‍ ഒട്ടിച്ചത് കേറ്ററിംഗ് ജീവനക്കാരാണെന്നാണ് ഐ.ഐ.ടി അധികൃതരുടെ നിലപാട്. തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നും ഐ.ഐ.ടി അധികൃതര്‍ വാദിക്കുന്നു.



from mangalam.com https://ift.tt/2ExSzwy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages