നരനായാട്ട് മറന്നു: തൂത്തുക്കുടിയിലെ കോപ്പര്‍ പ്ലാന്റിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പച്ചക്കൊടി; പ്രദേശവാസികളുടെ ക്ഷേമത്തിന് കമ്പനി 100 കോടി ചെലവഴിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

നരനായാട്ട് മറന്നു: തൂത്തുക്കുടിയിലെ കോപ്പര്‍ പ്ലാന്റിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പച്ചക്കൊടി; പ്രദേശവാസികളുടെ ക്ഷേമത്തിന് കമ്പനി 100 കോടി ചെലവഴിക്കണം

ചെന്നൈ: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്ത കോപ്പര്‍ പ്ലാന്റ് വീണ്ടും തുറക്കാന്‍ കളമൊരുങ്ങുന്നു. പ്ലാന്റ് എന്നന്നേക്കുമായി അടച്ചുപൂട്ടിയ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ പ്ലാന്റ് പുനരാരംഭിക്കുന്നതിനുള്ള സമ്മത ഉത്തരവ് നല്‍കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പ്രദേശവാസികളുടെ ക്ഷേമത്തിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്നും ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടു.

പ്ലാന്റ് സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ ഇക്കഴിഞ്ഞ മേയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികള്‍ക്കു നേരെയുണ്ടായ പോലീസ് വെടിവയ്പില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ പ്ലാന്റ് അടച്ചിടാാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.

കമ്പനിക്കെതിരെ ഉയര്‍ന്ന മലിനീകരണ പരാതി പരിശോധിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. മേഘാലയ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് തരുണ്‍ അഗര്‍വാള്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്. വേദാന്ത കമ്പനിയുടെ അഭിപ്രായം കേള്‍ക്കാതെയും നോട്ടീസ് നല്‍കാതെയുമാണ് പ്ലാന്റ് അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് എന്ന് സമിതി കണ്ടെത്തിയിരുന്നു.



from mangalam.com https://ift.tt/2rzv3a8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages