പൂജാരയും വീണു: പെര്‍ത്തില്‍ ഇന്ത്യയെ 'കരകയറ്റാന്‍' അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, മൂന്ന് വിക്കറ്റ് നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

പൂജാരയും വീണു: പെര്‍ത്തില്‍ ഇന്ത്യയെ 'കരകയറ്റാന്‍' അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, മൂന്ന് വിക്കറ്റ് നഷ്ടം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പെര്‍ത്തില്‍ കരകയറാന്‍ ഇന്ത്യ പൊരുതുന്നു. അര്‍ധസെഞ്ചുറിയുമായി നായകന്‍ വിരാട് കോഹ്‌ലിയും( 143 പന്തില്‍ 61 റണ്‍സ്) അജിങ്ക്യ രഹാനയുമാണ്( 60 പന്തില്‍ 31)ക്രീസില്‍. ഒടുവിലത്തെ വിവരം അനുസരിച്ച് ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 54 ഓവര്‍ പിന്നിടുമ്പോള്‍ 130 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയയുടെ 326 റണ്‍സ് പിന്നിടുന്ന ഇന്ത്യയ്ക്ക് മുന്നില്‍ 195 റണ്‍സിന്റെ കടമ്പയാണ് മുന്നിലുള്ളത്.

ഫിഞ്ചിന്റെയും ഹാരീസിന്റെയും ഹെഡ്ഡിന്റെയും അര്‍ദ്ധശതക മികവില്‍ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ഓസ്‌ട്രേലിയയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ഇന്ത്യ പതറുന്നു. രണ്ടാം ടെസ്റ്റില്‍ ഓസീസിനെ 326 ന് പുറത്താക്കി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേടുകയായിരുന്നു.

തീരെ ഫോമിലല്ലാത്ത ഓപ്പണര്‍മാര്‍ ഇത്തവണയും ഇന്ത്യയ്ക്ക് നല്‍കിയത് മങ്ങിയ തുടക്കമായിരുന്നു. എട്ട് റണ്‍സ് എടുക്കുന്നതിനിടയില്‍ രണ്ടു ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറി. കെ എല്‍ രാഹുലിനെ രണ്ടു റണ്‍സിന് ഹസല്‍വുഡ് പുറത്താക്കിയപ്പോള്‍ റണ്‍സ് എടുക്കും മുമ്പ് മുരളീ വിജയ് യെ സ്റ്റാര്‍ക്കും ക്‌ളീന്‍ ബൗള്‍ ചെയ്തു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൂജാരയും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ മിനുക്കിയെടുക്കുന്നതിനിടയില്‍ 103 പന്തില്‍ 24 റണ്‍സെടുത്ത പൂജാരയെ സ്റ്റാര്‍ക്ക് കൂടാരം കയറ്റുകയായിരുന്നു.

നേരത്തേ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ്് ഇന്ത്യന്‍ ബൗളര്‍മാര്‍ 326 റണ്‍സിന് ചുരുട്ടിക്കെട്ടി. നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ബുംറ, യാദവ്, വിഹാരി എന്നിവര്‍ രണ്ടു വീക്കറ്റുകള്‍ വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. 70 റണ്‍സ് എടുത്ത മാര്‍ക്കസ് ഹാരിസിനെ വിഹാരി രഹാനേയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ 50 റണ്‍സ് എടുത്ത ഫിഞ്ചിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുരുക്കി. അഞ്ചു റണ്‍സ് എടുത്ത ഖ്വാജയെ യാദവ് പന്തിന്റെ കൈകളില്‍ വീഴ്ത്തി. പിന്നാലെ വന്ന മാര്‍ഷ് ഹാരിസിന് പിന്തുണ നല്‍കിയെങ്കിലും വിഹാരി ഈ കൂട്ടുകെട്ടും പൊളിച്ചു. രഹാനേയുടെ കയ്യിലായിരുന്നു മാര്‍ഷും എത്തിയത്. ഏഴിന് ഹാന്‍സ്‌കോംബിനെ ശര്‍മ്മ കോഹ്‌ലിയുടെ കയ്യില്‍ എത്തിച്ചു.

അതിന് ശേഷം ഹെഡ്ഡും (58) ടിം പെയ്‌നും (38) മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഹെഡ്ഡിനെ ഇഷാന്ത് മൊഹമ്മദ് ഷമിയുടെ കയ്യില്‍ എത്തിച്ച് പുറത്താക്കിയപ്പോള്‍ പെയ്‌നെ ബുംബറ വിക്കറ്റിന് മുന്നില്‍ കുടുക്കി. കമ്മിന്‍സിനെ യാദവ് 19 ന് കുറ്റി തെറുപ്പിച്ചതിന് പിന്നാലെ ശര്‍മ്മ സ്റ്റാര്‍ക്കിനെ പന്തിന്റെ ഗ്‌ളൗസിലും എത്തിച്ചു. അവസാന വിക്കറ്റായ ഹസല്‍വുഡിലെ പൂജ്യത്തിനും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്‌സിന് വിരാമമാകുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ഉജ്വല വിജയം നേടിയ ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. സ്വന്തം മണ്ണില്‍ ഒരു തോല്‍വി കൂടി സഹിക്കാന്‍ കഴിയാതെ ഈ മത്സരത്തില്‍ ജയിച്ച് തിരിച്ചുവരാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം.



from mangalam.com https://ift.tt/2Ghdy8F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages