തിരുവനന്തപുരം: പി.കെ ശശിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലെന്നും അപമര്യാദയായി പെരുമാറിയതിന് ദൃക്‌സാക്ഷികളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ല. ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പരാതി. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്നും പരാതിക്കാരിയെ ഓഫീസില്‍ വിളിച്ചത് റെഡ് വോളന്റിയര്‍ മാര്‍ച്ചിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശശി യുവതിക്ക് 5000 രൂപ നല്‍കിയതില്‍ തെറ്റില്ല. യുവതിയുടെ വിശദീകരണത്തില്‍ പൊരുത്തക്കേടുണ്ട്. പരാതി സ്വമേധയാ നല്‍കിയതെന്ന് കരുതാനാകില്ലെന്നും ഇക്കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ സമ്മേളന സമയത്ത് പെണ്‍കുട്ടി ഉത്സാഹവതിയായി കാണപ്പെട്ടുവെന്നും അതുകൊണ്ടു തന്നെ ആരോപണത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും പല നേതാക്കളും മൊഴി നല്‍കി.
from mangalam.com https://ift.tt/2QSwsqI
via IFTTT
No comments:
Post a Comment