കാഞ്ഞിരപ്പള്ളി : മോഷണത്തിനെത്തിയ കള്ളന്‍ മോഷ്ടിച്ചത് കുട്ടികള്‍ സൂക്ഷിച്ച ആറ് രൂപ. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27ാം നമ്പര്‍ അങ്കണവാടിയില്‍ ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അങ്കണവാടിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് അലമാരക്കുള്ളില്‍ കുട്ടികള്‍ സൂക്ഷിച്ചിരുന്ന ആറ് രൂപയാണ്. അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്ക പൊട്ടിച്ചാണ് പണം മോഷ്ടിച്ചത്.
രാവിലെ അയല്‍വാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്. അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ കഴിയാതെ വന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അലമാര തുറന്നത്. മുറിക്കുള്ളിലെ സാധനങ്ങളും അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്. അതേസമയം അവിടെയുണ്ടായിരുന്ന മറ്റൊന്നും കള്ളന്‍ മോഷ്ടിച്ചിട്ടില്ല.
from mangalam.com https://ift.tt/2SN5Pkb
via IFTTT
No comments:
Post a Comment