കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ബ്രൂവറി വിവാദം വീണ്ടും ചൂട് പിടിക്കുന്നു. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല സമതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതോടെയാണ് ബ്രൂവറി വിഷയത്തിൽ പിന്നോട്ടില്ലെന്ന സൂചന സർക്കാർ നൽകുന്നത്. ബ്രൂവറി ആരംഭിക്കണമെന്ന് തന്നെയാണ് സർക്കാർ നയം എന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും സർക്കാർ ആരംഭിച്ചാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരാനാണ് പ്രതിപക്ഷത്തിന്റെയും നീക്കം. മദ്യ നിരോധനമല്ല മദ്യ വർജനമാണ് സർക്കാർ നയമെന്ന് വ്യക്തമാക്കുന്ന സർക്കാർ ബ്രൂവറി അനുമതിയുമായി മുന്നോട്ട് പോവുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ് എന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള പ്രതിഷേധമാണ് ഉയർത്തിക്കൊണ്ടു വരേണ്ടത് എന്നത് സംബന്ധിച്ച് പ്രതിപക്ഷ നിരയിൽ ചർച്ച നടന്ന് വരുന്നുണ്ട്. ശനിയാഴ്ച നടക്കുന്ന കെ.പി.സി.സി യോഗത്തിന് ശേഷം വിഷയത്തിൽ എന്ത് നിലപാടെടുക്കുണം എന്നതും ധാരണയാവുമെന്നാണ് അറിയുന്നത്. സംസ്ഥാനത്തെ മദ്യ ഉപഭോഗം ലക്ഷ്യമിട്ട് സംസ്ഥാനത്ത് തന്നെ മദ്യ ഉൽപ്പാദനം നടത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. എന്നാൽ ബ്രൂവറി ഉത്തരവ് റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി അഴിമതിയല്ലാതാവുന്നില്ല എന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. വിജിലൻസ് കോടതിയിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ആവശ്യം പരിഗണിച്ച് നിലവിലെ ഉൽപ്പാദനം വർധിപ്പിക്കുക എന്നതാണ് പരിഹാരമെന്നിരിക്കെ പുതിയവ അനുവദിക്കാനുള്ള നീക്കം ചെറുക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. ഇതിനിടെയാണ് ബ്രൂവറി അനുവദിക്കുക എന്ന നിലപാടിൽ നിന്നും പിന്മാറ്റമില്ല എന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയുമായിരുന്നു പുതുതായി അനുവദിച്ചത്. 1999 ന് ശേഷം പുതിയവയ്ക്ക് അനുമതി കൊടുക്കുമ്പോൾ ചട്ടങ്ങൾ പൂർണമായും ലംഘിച്ചുവെന്നുംസ്വന്തക്കാർക്കാണ് അനുവദിച്ച് കൊടുത്തുഎന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. തുടർന്ന് ശക്തമായ സമരങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം കൊടുത്തതോടെ അത് സർക്കാരിന് വലിയ തലവേദനയുമായി. പാർട്ടിക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച് വിരുദ്ധ അഭിപ്രായം ഉണ്ടായതോടെ ഉത്തരവ് റദ്ദാക്കി തടിയൂരാനായിരുന്നു സർക്കാർ ശ്രമം. പരിശോധനയ്ക്ക് പ്രത്യേക സമിതിയേയും നിയോഗിച്ചു. ഈ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിന് ലഭിച്ചതായി മന്ത്രി തന്നെ അറിയിച്ചത്. ഇതോടെ വരും ദിവസങ്ങളിൽ വീണ്ടും ബ്രൂവറി വിഷയം രാഷ്ട്രീയ കേരളത്തിൽ കൂടുതൽ ചർച്ചയാവും. Content Highlights:Opposition will start new protest against government on Brewery issue
from mathrubhumi.latestnews.rssfeed https://ift.tt/2zYy88o
via
IFTTT
No comments:
Post a Comment