കാഞ്ഞങ്ങാട്: ദളിത് വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം അറസ്റ്റിൽ. ഏച്ചിക്കാനം ചാമകൊച്ചിയിൽ ബാലകൃഷ്ണന്റെ പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ സന്തോഷ് ഏച്ചിക്കാനം മാവിലാൻ സമുദായത്തിൽപ്പെട്ട തന്നേയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചു എന്നാണ് ബാലകൃഷ്ണന്റെ പരാതി. മുൻകൂർ ജാമ്യം തേടി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പോലീസിൽ കീഴടങ്ങാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QycJxb
via
IFTTT
No comments:
Post a Comment