തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഡൽഹിക്ക് ബാറ്റിങ് തകർച്ച. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 320 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് 93 റൺസിനിടയിൽ ആറു വിക്കറ്റ് നഷ്ടമായി. ആദ്യ രണ്ട് ഓവറിനുള്ളിൽ തന്നെ ഡൽഹിക്ക് ഓപ്പണർമാരെ നഷ്ടമായി. സാർത്ഥക് രഞ്ജൻ നാല് റൺസിന് പുറത്തായപ്പോൾ ഹിതെൻ ദലാലിന് അക്കൗണ്ട് തുറക്കാനായില്ല. വൈഭവ് റാവൽ 18 റൺസെടുത്തും ധ്രുവ് ഷോറെ 30 റൺസിനും പുറത്തായി. ശിവം ഷർമ്മയെ പൂജ്യത്തിന് സിജോമോൻ തിരിച്ചയച്ചപ്പോൾ അനൂജ് റാവത്തിന് ഏഴ് റൺസിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. കേരളത്തിനായി ജലജ് സക്സേന മൂന്നും സന്ദീപ് വാര്യരും ബേസിൽ തമ്പിയും സിജോമോൻ ജോസഫും ഒന്നു വീതം വിക്കറ്റും വീഴ്ത്തി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്. 29 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ കേരളത്തിന് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. വിനൂപ് ഷീലാ മനോഹരൻ (77), സിജോമോൻ ജോസഫ് (5), ബേസിൽ തമ്പി (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്്ടമായത്. ഒന്നാം ദിനം ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, അത്ര മികച്ച തുടക്കമല്ല ആതിഥേയർക്ക് ലഭിച്ചത്. വി.എ. ജഗദീഷ് (0), അരങ്ങേറ്റക്കാരൻ വത്സൽ ഗോവിന്ദ് (4), സച്ചിൻ ബേബി (0), സഞ്ജു സാംസൺ (24), വിഷ്ണു വിനോദ് (24) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് വേഗത്തിൽ നഷ്ടമായി. വിക്കറ്റുകൾ ഒരുഭാഗത്ത് വീണപ്പോഴും ഓപ്പണർ പി. രാഹുൽ (77) പിടിച്ചുനിന്നു. ആറാമനായി രാഹുൽ പുറത്തായ ശേഷം വിനൂപും (77) ജലജും (68) കേരളത്തിനായി ഒരുമിക്കുകയായിരുന്നു. ഇരുവരും ഏഴാം വിക്കറ്റിൽ 131 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യ ദിനം അവസാനിക്കാനിരിക്കെ ജലജിന്റെ വിക്കറ്റ് വീണതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. ഡൽഹിക്കായി ശിവം ശർമ ആറു വിക്കറ്റെടുത്തു. ആകാശ് സുധാൻ രണ്ട് വിക്കറ്റ് നേടി. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ അക്കൗണ്ട് തുറക്കും മുൻപേ വി.എ ജഗദീഷിനെ കേരളത്തിന് നഷ്ടമായി. ആകാശ് സുദനാണ് വിക്കറ്റ്. പിന്നാലെ രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടർ 19 ക്യാപ്റ്റൻ വത്സൻ ഗോവിന്ദിനെ വികാസ് മിശ്രയും പുറത്താക്കി. അണ്ടർ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ ടീമിലെത്തിച്ചത്. എന്നാൽ അരങ്ങേറ്റത്തിൽ തിളങ്ങാൻ വത്സനായില്ല. പിന്നാലെ നല്ല തുടക്കം ലഭിച്ച സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. രാഹുലുമൊത്ത് മൂന്നാം വിക്കറ്റിൽ 61 റൺസ് ചേർത്ത ശേഷമാണ് സഞ്ജു പുറത്താകുന്നത്. Content Highlights: Ranji Trophy Cricket Kerala vs Delhi
from mathrubhumi.latestnews.rssfeed https://ift.tt/2CfdMJy
via
IFTTT
No comments:
Post a Comment