കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ രജനീകാന്ത് എത്തും; പ്രതിപക്ഷ നേതാക്കളുമായി വേദി പങ്കിടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ രജനീകാന്ത് എത്തും; പ്രതിപക്ഷ നേതാക്കളുമായി വേദി പങ്കിടും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ മുന്‍ അധ്യക്ഷനുമായ എം.കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങ് തമിഴ്‌സിനിമയിലെ പ്രമുഖരുടെയും ദേശീയ-പ്രദേശിക പ്രതിപക്ഷ നേതാക്കളുടെയും സംഗമ വേദിയാകും. പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് രജനീകാന്തിനേയും കമല്‍ ഹസനെയും ക്ഷണിച്ചിട്ടുണ്ട്. ദേശീയ നേതാക്കള്‍ അടക്കം പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പരിപാടിക്കെത്തും. ഈ മാസം 16ന് ഡി.എം.കെ ആസ്ഥാനത്താണ് പരിപാടി.

കരുണാനിധിയുമായ ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന താരങ്ങളാണ് കമലും രജനീകാന്തും. ബി.ജെ.പിയുമായി രജനീകാന്ത് അടക്കുന്നുവെന്ന വാര്‍ത്തകള്‍ ഉയരുന്നതിനിടെയാണ് ഡിഎംകെയുടെ ചടങ്ങില്‍ അദ്ദേഹം എത്തുമെന്ന റിപ്പോര്‍ട്ടും വരുന്നത്. ബി.ജെ.പിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഒക്‌ടോബറില്‍ ഡി.എം.കെ രജനീകാന്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 'വര്‍ഗീയ ശക്തികളുടെ കൈകകളിലെ പാവയാണ് രജനി'യെന്നായിരുന്നു വിമര്‍ശനം. ഇതിനു പിന്നീട് അവര്‍ മാപ്പുപറയുകയും ചെയ്തിരുന്നു.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ജനതാദള്‍ (എസ്.), എന്‍.സി.പി, ടിആര്‍.എസ് ആദം ആദ്മി പാര്‍ട്ടി എന്നീ കക്ഷികള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചത്. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എന്‍ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് സമീപമായിരിക്കും കലൈഞ്ജര്‍ക്കും സ്ഥാനം.



from mangalam.com https://ift.tt/2SOgNpK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages