കോട്ടയം: െട്രയിൻയാത്രക്കാരല്ലാത്തവർക്കും സൗജന്യ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാൻ റെയിൽേവ മുൻകൈയെടുക്കുന്നു. നിലവിൽ റെയിൽവേസ്റ്റേഷൻപരിധിയിൽ ഇൻർനെറ്റ് സൗകര്യമുണ്ട്. അതിനുപുറത്ത് 150 മീറ്റർ ചുറ്റളവിൽക്കൂടി ഇതു ലഭ്യമാക്കും. 715 സ്റ്റേഷനിലാണ് ഇൻർനെറ്റ് സൗകര്യമുള്ളത്. ഇതിനുപുറമേയാണ് ചെറുതും വലുതുമായ 5734 റെയിൽവേ സ്റ്റേഷനിൽക്കൂടി സൗകര്യമൊരുക്കുന്നത്. നിലവിൽ ലഭ്യമാകുന്നതുപോലെ, സ്വന്തം ഫോൺനന്പറിലേക്കു വരുന്ന പാസ്വേഡുപയോഗിച്ച് ഇൻർെനറ്റ് സേവനം പ്രയോജനപ്പെടുത്താം. െെഹസ്പീഡ് ഇൻർനെറ്റ് സൗകര്യമാണു ലഭിക്കുക. റെയിൽവേസ്റ്റേഷനിൽ കയറാതെ, അതിനുസമീപത്തിരുന്ന് ഇൻർനെറ്റ് സേവനം പ്രയോജനപ്പെടുത്താം. ഗൂഗിളുമായുള്ള സഹകരണത്തോടെയാണ് സൗജന്യസേവനം. ഇതിനായി പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയിലെ ഗൂഗിൾ കന്പനി ഘടകമായ മഹാത്മാ ഇൻഫർമേഷൻ ഇന്ത്യ െെപ്രവറ്റ് ലിമിറ്റഡ് കന്പനിയുമായി ധാരണയായി. റെയിൽവേ കൂലിപ്പണിക്കാർ ഉൾപ്പെടെ നിരവധി ഉദ്യോഗാർഥികൾ സൗജന്യ ഇന്റർനെറ്റ് സേവനമുപയോഗിച്ച് ഐ.എ.എസ്. മത്സരപ്പരീക്ഷയ്ക്കുവരെ നേടിയ വിജയമാണ് ഇത്തരം അവസരമൊരുക്കാൻ റെയിൽവേ അധികാരികളെ േപ്രരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന സ്റ്റേഷനുകളുടെ എണ്ണം ചുവടെ സംസ്ഥാനം, എണ്ണം എന്നീ ക്രമത്തിൽ 1 ആന്ധ്രാപ്രദേശ് 449 2 അരുണാചൽപ്രദേശ് 02 3 അസം 225 4 ബിഹാർ 366 5 ഛത്തീസ്ഗഢ് 109 6 ഡൽഹി 25 7 ഗോവ 06 8 ഗുജറാത്ത് 352 9 ഹരിയാന 117 10 ഹിമാചൽപ്രദേശ് 42 11 ജമ്മുകശ്മീർ 29 12 ജാർഖണ്ഡ് 191 13 കർണാടകം 159 14 കേരളം 110 15 മധ്യപ്രദേശ് 363 16 മഹാരാഷ്ട്ര 489 17 മണിപ്പുർ 02 18 മേഘാലയ 02 19 മിസോറം 01 20 നാഗാലാൻഡ് 02 21 ഒഡിഷ 207 22 പുതുച്ചേരി 03 23 പഞ്ചാബ് 211 24 രാജസ്ഥാൻ 453 25 തമിഴ്നാട് 428 26 തെലങ്കാന 10 27 ത്രിപുര 12 28 ഉത്തർപ്രദേശ് 785 29 ഉത്തരാഖണ്ഡ് 19 30 ബംഗാൾ 565 ആകെ 5734 റെയിൽവേ ഇൻർനെറ്റ് സഹായിച്ചു സ്റ്റേഷനിലെ ജോലിക്കിടയിൽ സമയം കിട്ടുമ്പോഴൊക്കെ ഇൻർനെറ്റിൽനിന്നു പഠിക്കാനുള്ള കാര്യങ്ങൾ ഡൗൺലോഡ് ചെയ്തിട്ടു. ഭാരം ചുമക്കുന്നതിനിടയിൽ ഇതു കേട്ടുപഠിച്ചു. പി.എസ്.സി.യുടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷ പാസാകാൻ ഇതും സഹായകമായി. -കെ.എസ്.ശ്രീനാഥ് (പോർട്ടർ, സൗത്ത് റെയിൽവേ സ്റ്റേഷൻ, എറണാകുളം) Content Highlights:Railway Free Internet wifi Felicity extent to out satiation
from mathrubhumi.latestnews.rssfeed http://bit.ly/2SnOY7P
via
IFTTT
No comments:
Post a Comment