ചെങ്ങന്നൂർ: പ്രളയദുരിതാശ്വാസ കണക്കെടുപ്പിന് വീട്ടിലെത്തിയ വനിതാജീവനക്കാരെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആശാവർക്കർ പ്രാണരക്ഷാർത്ഥം കത്തി പിടിച്ചുവാങ്ങി തിരിച്ചുവെട്ടി. അക്രമി ഗുരുതരാവസ്ഥയിൽ. കല്ലിശ്ശേരി പാറത്താഴ്ചയിൽ വീട്ടിൽ ബിനീഷിനെയാണ് (38) വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഴകിയകാവ് ശ്രീശൈലം വീട്ടിൽ രാജന്റെ ഭാര്യ ജയകുമാരിയെയും(52) ആലാ പഞ്ചായത്ത് ഓവർസിയർ ധന്യയെയുമാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. കല്ലിശ്ശേരി അഴകിയകാവ് ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പോലീസും നാട്ടുകാരും പറയുന്നതിങ്ങനെ: തിരുവൻവണ്ടൂർ പഞ്ചായത്ത് 9-ാം വാർഡ് കുടുംബശ്രീ കൺവീനറും ആശാവർക്കറുമായ ജയകുമാരി ഓവർസിയർ ധന്യയോടൊപ്പം പ്രളയദുരിതാശ്വാസത്തിന് അപ്പീൽ നൽകിയവരുടെ വീട്ടിൽ കണക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ബിനീഷിന്റെ വീട്ടിൽ എത്തിയത്. ആ സമയം മദ്യപിക്കുകയായിരുന്ന ഇയാൾ ഇരുവരോടും അസഭ്യംപറഞ്ഞ് തട്ടിക്കയറി. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈൽ പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞു. ഇവർ വന്ന സ്കൂട്ടർ ചവിട്ടി താഴെയിട്ട് നശിപ്പിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ജയയെയും ധന്യയെയും അപായപ്പെടുത്താൻ വെട്ടുകത്തിയുമായി ബിനീഷ് പാഞ്ഞടുത്തു. ധന്യയ്ക്കുനേരെ വീശിയ വെട്ടുകത്തി ജയകുമാരി കൈകൊണ്ട് തടഞ്ഞു. വെട്ടുകൊണ്ട് പരിക്കേറ്റെങ്കിലും പിടിവിടാതെ കത്തി ഇവർ കൈക്കലാക്കി. ജയയെ അക്രമി കീഴടക്കി ചെവി കടിച്ചുപറിക്കാൻ ശ്രമിച്ചു. ഇതോടെ മറ്റ് മാർഗമൊന്നും ഇല്ലാതെ കൈവശമുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് പിടിവിടുംവരെ ജയകുമാരി അക്രമിയെ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് ചോരവാർന്ന് അവശനായ ബിനീഷിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയകുമാരി പോലീസ് കസ്റ്റഡിയിലാണ്. Content Highlights:Asha worker attack young man who trying to attack her
from mathrubhumi.latestnews.rssfeed http://bit.ly/2AlsoWn
via
IFTTT
No comments:
Post a Comment