തീവ്രഹിന്ദുത്വ പരീക്ഷണം തുടരാനുറച്ച് ബി.ജെ.പി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

തീവ്രഹിന്ദുത്വ പരീക്ഷണം തുടരാനുറച്ച് ബി.ജെ.പി.

ഗോർധൻ ജദാഫിയ ലഖ്നൗ: അയോധ്യയും രാമക്ഷേത്രവുമുൾപ്പെടെയുള്ള വിഷയങ്ങൾ വീണ്ടും സജീവചർച്ചയായതോടെ പൊതുതിരഞ്ഞെടുപ്പിലും തീവ്രഹിന്ദുത്വ നിലപാട് തുടരാൻ ബി.ജെ.പി. ഉത്തർപ്രദേശ് ബി.ജെ.പി. ഘടകത്തിന്റെ സംഘടനാച്ചുമതല ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രിയും മുൻ വി.എച്ച്.പി. നേതാവുമായ ഗോർധൻ ജദാഫിയക്ക് നൽകിയത് അതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഇപ്പോഴത്തെ ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.പി.യുടെ സംഘടനാച്ചുമതല വിജയകരമായി നിർവഹിച്ചത്. അത് ആവർത്തിക്കണമെന്ന ലക്ഷ്യവുമായാണ് ഇപ്പോൾ ജദാഫിയയെ നിയോഗിച്ചിരിക്കുന്നത്. പാർട്ടി ദേശീയ ഉപാധ്യക്ഷൻ ദുഷ്യന്ത് ഗൗതം, മധ്യപ്രദേശ് മുൻ മന്ത്രി നരോത്തം മിശ്ര എന്നിവരെയും യു.പി.യിലെ സംഘടനാച്ചുമതലകളിൽ സഹായികളായി നിയോഗിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ ബി.ജെ.പി.യുടെ ബ്രാഹ്മണ മുഖമായി അറിയപ്പെടുന്ന നേതാവാണ് നരോത്തം മിശ്ര. ഗുജറാത്തിലെ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണങ്ങളുടെ സൂത്രധാരൻമാരിൽ ഒരാളായി അറിയപ്പെടുന്ന ജദാഫിയ വി.എച്ച്.പി. അധ്യക്ഷനായിരുന്ന പ്രവീൺ തൊഗാഡിയയുടെ വലംകൈ ആയിരുന്നു. നരേന്ദ്ര മോദിയുമായി വഴക്കിട്ട് പാർട്ടി വിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത ചരിത്രമുണ്ട് ഇദ്ദേഹത്തിന്. ഗുജറാത്ത് കലാപകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു. 2007-ലാണ് മോദിയുമായി പിണങ്ങി പാർട്ടി വിടുന്നത്. തൊഗാഡിയയും മോദിയും തമ്മിലുണ്ടായ അകൽച്ചയുടെ പേരിലായിരുന്നു ഇത്. അമിത് ഷായും മോദിയുമുൾപ്പെട്ട പുതിയ അധികാരനിര ബി.ജെ.പിയിൽ വന്നതോടെ പാർട്ടിയിൽനിന്ന് അകന്നു. അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായപ്പോൾ ഭിന്നത ഒഴിവാക്കി സഹമന്ത്രിയാക്കാൻ മോദി ക്ഷണിച്ചെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൽ വെച്ച് ജദാഫിയ അതിനു വിസമ്മതിച്ചു. പിന്നീട് എം.ജെ.പി. എന്ന പേരിൽ സ്വന്തം പാർട്ടി രൂപവത്കരിച്ചെങ്കിലും ഗുജറാത്തിൽ നേട്ടമുണ്ടാക്കാനായില്ല. കേശുഭായ് പട്ടേലിന്റെ പരിവർത്തൻ പാർട്ടിയ്ക്കൊപ്പം ചേർന്ന് പ്രവർത്തിച്ച ജദാഫിയ 2014-ൽ പട്ടേലിനൊപ്പം ബി.ജെ.പിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. അമിത് ഷായുടെ നേതൃത്വത്തോട് വഴങ്ങിയെങ്കിലും ഏറെനാളായി പ്രധാനപ്പെട്ട ചുമതലകളൊന്നുമില്ലായിരുന്നു. ജദാഫിയക്ക് യു.പി.യുടെ ചുമതല നൽകിയത് അപ്രതീക്ഷിത തീരുമാനമായി. മോദി പാർട്ടിയിൽ ശക്തനായതോടെ സംഘടനാച്ചുമതലകളിൽനിന്ന് അപ്രസക്തരായ പല ആർ.എസ്.എസ്.-വി.എച്ച്.പി. നേതാക്കളുമായും നല്ല ബന്ധമുള്ളയാളാണ് ജദാഫിയ. സംഘടനാച്ചുമതലകൾ നിർവഹിക്കുന്നതിൽ മികവുകാട്ടാറുള്ള അദ്ദേഹം പട്ടേൽ വിഭാഗത്തിൽ നിന്നുള്ളയാളാണ്. നിലവിൽ യു.പി.യുടെ സംഘടനാച്ചുമതല ഓംപ്രകാശ് മാഥുറിനാണ്. എന്നാൽ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അദ്ദേഹം യു.പി.യിലെ കൂടുതൽ ചുമതലകളിൽ വ്യാപൃതനല്ല. പ്രധാനമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്വം നല്ല രീതിയിൽ നിർവഹിക്കുമെന്ന് ജദാഫിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗുജറാത്ത് കലാപത്തിൽ പ്രധാനപങ്ക് : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് മന്ത്രിസഭയിൽ ഗോർധൻ ജദാഫിയ ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു 2002-ലെ ഗുജറാത്ത് കലാപം. കലാപത്തിൽ ജദാഫിയയ്ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. പോലീസിലെ പ്രധാനപദവികളിൽ വി.എച്ച്.പി.യോട് അനുകൂല മനോഭാവമുള്ളവരെ ജദാഫിയ മനഃപ്പൂർവം നിയമിച്ചെന്നുള്ള ആരോപണമായിരുന്നു പ്രധാനപ്പെട്ടത്. ആക്രമണപരമ്പര അഴിച്ചുവിടാൻ ഈ ഉദ്യോഗസ്ഥർ സഹായിച്ചെന്നാണ് ആരോപണം. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കലാപത്തിലെ പങ്കിന്റെപേരിൽ ജദാഫിയയെ മൂന്നു തവണ ചോദ്യം ചെയ്തു. തെളിവുകളുടെ അഭാവത്തിൽ പിന്നീട് അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. content highlights:Gordhan Zadaphia, once Modi critic, makes a return as BJPs UP poll incharge


from mathrubhumi.latestnews.rssfeed http://bit.ly/2Spi9aH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages