വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്

വാഷിങ്ടൺ: വിമാനത്തിൽ സഹയാത്രികയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യക്കാരന് അമേരിക്കയിൽ ജയിൽശിക്ഷ. തമിഴ്നാട് സ്വദേശിയും അമേരിക്കയിൽ ഐടി ജീവനക്കാരനുമായ പ്രഭു രാമമൂർത്തിയെ(35)യാണ് ഡിട്രോയിറ്റിലെ ഫെഡറൽ കോടതി ഒമ്പത് വർഷത്തെ തടവിന് ശിക്ഷിച്ചത്. തടവുശിക്ഷ പൂർത്തിയാക്കിയാൽ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടു. 2018 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലാസ് വെഗാസിൽനിന്ന് ഡിട്രോയിറ്റിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് നേരേ പ്രഭു രാമമൂർത്തി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഭാര്യയോടൊപ്പം വിമാനത്തിൽ യാത്രചെയ്യുന്നതിനിടെ തൊട്ടടുത്ത സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ ഉപദ്രവിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. പ്രഭു രാമമൂർത്തി തന്റെ പാന്റ്സ് വലിച്ചൂരാൻ ശ്രമിച്ചെന്നും ശാരീരകമായി ഉപദ്രവിച്ചെന്നും പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം വിമാനത്തിലെ ജീവനക്കാരോടും പിന്നീട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷനിലും യുവതി പരാതി നൽകി. തുടർന്ന് പ്രഭു രാമമൂർത്തിയെ അറസ്റ്റ് ചെയ്യുകയും ആഗസ്റ്റ് മുതൽ കേസിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. പ്രതിക്കെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്. വിമാനയാത്രക്കിടെയുള്ള ലൈംഗികാതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പരമാവധി ശിക്ഷനൽകണമെന്നും കോടതിയിൽ വാദമുയർന്നു. തമിഴ്നാട് സ്വദേശിയായ പ്രഭു രാമമൂർത്തി ബിരുദപഠനത്തിന് ശേഷമാണ് അമേരിക്കയിൽ ജോലിക്കെത്തുന്നത്. 2015ൽ എച്ച്1 ബി വിസയിൽ അമേരിക്കയിൽ എത്തിയ ഇയാൾ പിന്നീട് ഭാര്യയെയും കൊണ്ടുവന്നു. Content Highlights:sexual assault in plane; indian techie gets imprisonment in usa


from mathrubhumi.latestnews.rssfeed https://ift.tt/2rD0gcB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages