ന്യൂഡൽഹി: കഴിഞ്ഞ നാലര വർഷത്തിനിടെ ലോക രാജ്യങ്ങൾ ചുറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് 2000കോടി രൂപ. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ് സന്ദർശിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോൾ ഉപയോഗിക്കുന്ന എയർക്രാഫ്റ്റായ എയർ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈൻ സംവിധാനമൊരുക്കൽ എന്നിവയെല്ലാം ഈ ചെലവിൽ ഉൾപ്പെടുമെന്ന് മന്ത്രി വി.കെ സിങ് പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ തവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻഷോ അബേയുമായി മോദി കൂടിക്കാഴ്ച നടത്തി. content highlight:Narendra Modis trips around the world cost $280 million
from mathrubhumi.latestnews.rssfeed https://ift.tt/2SS8Lw7
via
IFTTT
No comments:
Post a Comment