മരണ മൊഴിയില്‍ വിശ്വാസമില്ല; തീകൊളുത്തിയപ്പോള്‍ പറഞ്ഞതാണ് വലിയ മൊഴി-എം.ടി രമേശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

മരണ മൊഴിയില്‍ വിശ്വാസമില്ല; തീകൊളുത്തിയപ്പോള്‍ പറഞ്ഞതാണ് വലിയ മൊഴി-എം.ടി രമേശ്

തിരുവനന്തപുരം: ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ തീ കൊളത്തി മരിച്ച വേണുഗോപാലൻ നായർ മജിസ്ട്രേറ്റിനുംഡോക്ടർക്കും മരണ മൊഴി നൽകിയെന്ന് പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. അദ്ദേഹം എന്താണ് മൊഴി നൽകിയതെന്ന് അറിയില്ല. രാവിലെ മൊഴി കൊടുത്തിട്ടില്ല എന്നത് ഉറപ്പാണ്. രാവിലെ മജിസ്ട്രേറ്റ് മൊഴി എടുക്കാൻ വന്നിട്ട് സാധിക്കാതെ തിരിച്ചു പോയതാണ്. അതിനെല്ലാവരും സാക്ഷികളാണ്. വേണുഗോപാലൻ നായർ മരിക്കുന്നതുവരെ രണ്ട് സഹോദരന്മാരും ഐ.സി.യുവിന്റെ മുന്നിലുണ്ടായിരുന്നു. അപ്പോൾ രാവിലെ മൊഴി കൊടുത്തിട്ടില്ല. പിന്നെ എപ്പോഴാണ് കൊടുത്തതെന്ന് അറിയണം. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. ഐ.സി.യുവിനുള്ളിൽ വെച്ച് ആരും കേൾക്കാതെ എന്ത് മൊഴി നൽകിയാലും ബി.ജെ.പി വിശ്വസിക്കുകയില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി. സമരപ്പന്തലിൽ നിരാഹാര സമരം നടത്തുന്ന സി.കെ പത്മനാഭന്റെ മുന്നിൽ വെച്ച് അഗ്നി കൊളുത്തിയപ്പോൾ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി. ഐ.സി.യുവിനുള്ളിൽ വെച്ച് ആരും കേൾക്കാതെ എന്ത് മൊഴി നൽകിയാലും ഞങ്ങൾക്ക് വിശ്വാസമില്ല. സി.കെ പത്മനാഭന്റെ മുന്നിൽ പറഞ്ഞതാണ് ഞങ്ങളെ സംബന്ധിച്ച വലിയ മൊഴി. ആശുപത്രിയിൽ വെച്ച് പറഞ്ഞത് കടകംപള്ളിയും പിണറായി വിജയനും വിശ്വസിച്ചോട്ടെയെന്നും രമേശ് പറഞ്ഞു. വേണു ഗോപാലൻ നായരുടെ രണ്ട സഹോദരങ്ങളും രാവിലെ മൂന്നര മണിമുതൽ ആശുപത്രിയിലുണ്ട്. കുളിപ്പിക്കുന്ന സമയത്ത് സഹോദരനോട് അയ്യപ്പസ്വാമിക്ക് വേണ്ടിയാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിരുന്നു. സി.കെ പത്മനാഭന്റെ മുന്നിൽ വെച്ചാണ് തീ കൊളുത്തിയത്. പാതി വെന്ത് വീണു കിടക്കുന്ന സമയത്ത് അദ്ദേഹം പറയുന്നത് അവിടെുള്ള പോലീസുകാരും കേട്ടതാണ്. ഒരു പക്ഷെ സർക്കാരിന് വേണ്ടി പോലീസുകാർ മാറ്റി പറഞ്ഞേക്കാം. കുടുംബ പ്രശ്നമുള്ളയാൾ ശരണം വിളിച്ചു കൊണ്ടാണോ ആത്മഹത്യ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരുടേയും മുന്നിൽ വെച്ച് ശരണം വിളിച്ച് ഒരാൾ മരിച്ചിട്ട് അത് കുടുംബ പ്രശ്നമാണെന്ന് പറഞ്ഞ് സർക്കാർ അവരെ അപമാനിക്കുകയാണെന്നും രമേശ് ആരോപിച്ചു. ഹർത്താലിനെതിരെ മോഹൻലാൽ ഫാൻസ് പറയുന്നതിൽ കാര്യമില്ലെന്നും ഹർത്താലുകൾ മൂലം ബുദ്ധിമുട്ടുണ്ടാകുക സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. content highlights:bjp hartal,venugopalan nair,m.t ramesh


from mathrubhumi.latestnews.rssfeed https://ift.tt/2QNtILa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages