ഹര്‍ജികള്‍ തള്ളി: റഫാലില്‍ അന്വേഷണമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഹര്‍ജികള്‍ തള്ളി: റഫാലില്‍ അന്വേഷണമില്ല

ന്യൂഡൽഹി: റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. റഫാൽ വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. റഫാൽ വിമാനം വാങ്ങുന്നതിൽ ഇടപെടില്ലെന്നും റഫാൽ കരാറിൽ സംശയമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി,ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. റഫാൽ ഇടപാടിൽ അഴിമതി ആരോപണം നേരിട്ട കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ ആശ്വാസം പകരുന്നതാണ് സുപ്രീംകോടതിയുടെ വിധി. റഫാൽ ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായതോടെയാണ് സംഭവത്തിൽ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളും സന്നദ്ധപ്രവർത്തകരും രംഗത്തെത്തിയത്. റഫാൽ ഇടപാടിനെക്കുറിച്ച് കോടതി നിരീക്ഷണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. അഭിഭാഷകരായ എം.എൽ. ശർമ്മ, വിനീത ഡാൻഡെ, പ്രശാന്ത് ഭൂഷൺ മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ഹർജിയിൽ നവംബർ 14 മുതൽ വാദംതുടങ്ങി. ഇതിനിടെ റഫാൽ ഇടപാടിനെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പരസ്യമാക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആയുധ ഇടപാടുകളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്ന കേന്ദ്രം ഒടുവിൽ റഫാൽ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയിരുന്നു. ഇതിനുപിന്നാലെ യുദ്ധവിമാനങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ വ്യോമസേനയിലെ ഉന്നതഉദ്യോഗസ്ഥരെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു. Content Highlights:rafale fighter jet case supreme court verdict


from mathrubhumi.latestnews.rssfeed https://ift.tt/2QxBadW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages