മോഷ്ടിച്ച ഫോണ്‍ തിരികെ വേണമെന്ന് യുവതി; നഗ്ന ചിത്രമയച്ചാല്‍ നല്‍കാമെന്ന് മോഷ്ടാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

മോഷ്ടിച്ച ഫോണ്‍ തിരികെ വേണമെന്ന് യുവതി; നഗ്ന ചിത്രമയച്ചാല്‍ നല്‍കാമെന്ന് മോഷ്ടാവ്

ബെംഗളൂരു: മോഷ്ടിച്ച മൊബൈൽ തിരികെക്കിട്ടണമെങ്കിൽ നഗ്നചിത്രം അയച്ചുകൊടുക്കണമെന്ന് മോഷ്ടാവ്. ബെംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് നഗ്നചിത്രം അയച്ചില്ലെങ്കിൽ ഫോൺ തിരികെ നൽകില്ലെന്ന മോഷ്ടാവിന്റെ ഭീഷണി നേരിടേണ്ടിവന്നത്. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാർ ഹോട്ടലിൽനിന്ന് യുവതിയുടെ ഫോൺ മോഷണം പോയത്. മറ്റൊരു ഫോണിൽനിന്ന് തന്റെ മൊബൈലിലേക്ക് യുവതി ബെല്ലടിച്ചപ്പോൾ മോഷ്ടാവ് ഫോണെടുത്തു. യുവതിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ മോഷ്ടാവ് ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുശേഷം യുവതി പറയുന്നസ്ഥലത്ത് ഫോൺ എത്തിച്ചുനൽകുമെന്നും ഇയാൾ പറഞ്ഞു. യുവതി വഴങ്ങാതിരുന്നതോടെ ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും നമ്പറുകളിലേക്ക് ഇയാൾ അശ്ലീലചിത്രങ്ങൾ അയയ്ക്കാനും തുടങ്ങി. ഫോൺ കണ്ടെത്താൻ യുവതി വിളിച്ച നമ്പറിലേക്ക് ഇതേ ആവശ്യമുന്നയിച്ച് പലതവണ ഇയാൾ വീണ്ടും വിളിച്ചു. ഇതോടെ യുവതി മഹാദേവപുര പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് യുവതിയെ വ്യക്തമായി അറിയാവുന്നയാളാണ് മോഷണത്തിനുപിന്നിലെന്നാണ് സംശയിക്കുന്നത്. ഫോണുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും പോലീസ് അറിയിച്ചു. Content Highlight: women loses mobilerobberyBangalore


from mathrubhumi.latestnews.rssfeed https://ift.tt/2Bs0w2o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages