ന്യൂഡൽഹി: പ്രതിഫലംപറ്റിയുള്ള വാടകഗർഭധാരണം പൂർണമായി നിരോധിക്കുന്ന 'വാടകഗർഭപാത്ര നിയന്ത്രണ ബിൽ 2016' ലോക്സഭ പാസാക്കി. ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് പരോപകാരാർഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലിൽ (സറോഗസി (റെഗുലേഷൻ) ബിൽ-2016) വിശേഷിപ്പിക്കുന്നത്. ഗർഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമോ പാരിതോഷികങ്ങളോ വാങ്ങാൻ പാടില്ല. നിയമത്തിന്റെ അഭാവത്തിൽ കുറഞ്ഞ ചെലവിൽ വാടകഗർഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി െജ.പി. നഡ്ഡ സഭയിൽ പറഞ്ഞു. ഇതിനായി വിദേശികൾ വൻതോതിൽ ഇങ്ങോട്ടെത്തുന്നു. ഇതിന്റെ പേരിൽ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ ബില്ലിലെ വ്യവസ്ഥകൾ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ബന്ധുക്കളിൽനിന്ന് സ്വീകരിക്കാം * നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാർക്ക് അടുത്ത ബന്ധുവിൽനിന്ന് വാടകഗർഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുഞ്ഞായി പരിഗണിക്കും. * വിവാഹിതരല്ലാത്ത പങ്കാളികൾ (ലിവ് ഇൻ), പങ്കാളി മരിച്ചവർ, വിവാഹമോചിതർ, ഏകരക്ഷിതാക്കൾ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടകയ്ക്ക് ഗർഭപാത്രം സ്വീകരിക്കാൻ അനുമതിയില്ല. * ഗർഭപാത്രത്തിനായി അടുത്ത ബന്ധുവിനെ മാത്രമേ ആശ്രയിക്കാവൂ. അടുത്ത ബന്ധുക്കൾ ഇല്ലാത്തവർക്കും ബന്ധുക്കൾ തയ്യാറാകാത്തവർക്കും സ്വീകരിക്കാനാവില്ല. ബന്ധുക്കളെ ആശ്രയിക്കിക്കുന്നതുവഴി ഈ രംഗത്തുള്ള ചൂഷണം ഒഴിവാക്കാനാകും. * ഗർഭപാത്രം വാടകയ്ക്കുനൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം. * ഒരാൾക്ക് ഒരുതവണയേ ഗർഭപാത്രം നൽകാനാവൂ. * പ്രവാസി ഇന്ത്യൻ വനിതകൾക്കും വിദേശികൾക്കും അനുമതിയില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി ദമ്പതിമാർക്ക് ഇന്ത്യയിൽനിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം * ദേശീയ-സംസ്ഥാന തലങ്ങളിൽ വാടക ഗർഭപാത്ര ബോർഡ് രൂപവത്കരിക്കണം. * നൽകുന്നയാൾക്കും സ്വീകരിക്കുന്ന ദമ്പതിമാർക്കും യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധം * ദുരുപയോഗംചെയ്താൽ കനത്തശിക്ഷ ഈ സമ്മേളനത്തിൽതന്നെ രാജ്യസഭയിൽ ബിൽ ഈ സമ്മേളനത്തിൽതന്നെ രാജ്യസഭയുടെ പരിഗണനയ്ക്കുവരും. 2016-ൽ ലോക്സഭയിൽ അവതരിപ്പിച്ച ബില്ലാണിത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ബില്ലിലെ വ്യവസ്ഥകൾ ഉദാരമാക്കാൻ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്തു. സാമ്പ്രദായിക കുടുംബസങ്കൽപ്പങ്ങളെ പിൻപറ്റിയുള്ള വ്യവസ്ഥകൾ നീക്കുക, വിവാഹിതരല്ലാത്ത പങ്കാളികൾക്കും വിവാഹമോചിതർക്കും വാടക ഗർഭപാത്രം സ്വീകരിക്കാനുള്ള അനുമതി നൽകുക, ജീവൻപോലും അപകടത്തിലാക്കി വാടകഗർഭധരാണത്തിനു തയ്യാറാകുന്ന സ്ത്രീകൾക്ക് ഉചിതമായ പ്രതിഫലം നൽകുക എന്നിവയായിരുന്നു പ്രധാന ശുപാർശകൾ. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. പിന്തുണയും വിമർശനങ്ങളും ബഹളത്തിനിടയിലും നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ സഭ പാസാക്കിയത്. ഒമ്പത് എം.പി.മാരാണ് ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ എല്ലാവരും പിന്തുണച്ചു. പിന്തുണയ്ക്കുന്നു ബില്ലിനെ പിന്തുണയ്ക്കുന്നു. എന്നാൽ, ഗർഭപാത്രം വാണിജ്യപരമായി വാടകയ്ക്ക് നൽകുന്നതിനെയും സാന്മാർഗികമായി വാടകയ്ക്ക് നൽകുന്നതിനെയും വേർതിരിക്കുന്ന വ്യവസ്ഥകളില്ല. വിവാഹശേഷം കുട്ടികളുണ്ടാകില്ലെന്ന് ശാസ്ത്രീയമായി കണ്ടെത്തിയാൽപ്പോലും അഞ്ചുവർഷം കാത്തിരിക്കേണ്ടി വരും. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. -എൻ.െക. പ്രേമചന്ദ്രൻ എം.പി. ബില്ലിലെ കുടുംബത്തിന്റെ നിർവചനം ആധുനിക സമൂഹത്തിന് ചേർന്നതല്ല. ഭാര്യയോ ഭർത്താവോ മരിച്ചവരെ രക്ഷിതാക്കളായി പരിഗണിക്കുന്നില്ല. ഈ വ്യവസ്ഥ കൂടുതൽ ഉദാരമാക്കണം. -സുപ്രിയ സുലെ എം.പി അടുത്തബന്ധുവായി ആരെയൊക്ക പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടില്ല. അടുത്ത ബന്ധുവിൽനിന്നുമാത്രമേ വാടക ഗർഭപാത്രം സ്വീകരിക്കാനാകൂ എന്നതിനാൽ ബന്ധുവിന്റെ നിർവചനം കൃത്യമായി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. -ഡോ. ബൂറ നരസയ്യ ഗൗഡ് എം.പി. ഗർഭപാത്രം വാണിജ്യപരമായി ഉപയോഗിക്കുന്നതു തടയുകയാണ് ബില്ലിന്റെ പ്രധാന ഉദ്ദേശ്യം. അതേസമയം, കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാകണം. ചരിത്ര നടപടിയാണിത്. ചട്ടങ്ങൾ തയ്യാറാക്കുന്ന വേളയിൽ ആശങ്കകൾ പരിഹരിക്കും -ജെ.പി. നഡ്ഡ, ആരോഗ്യമന്ത്രി Content Highlights:Surrogacy (Regulation) Bill, Lok Sabha
from mathrubhumi.latestnews.rssfeed https://ift.tt/2EESqry
via
IFTTT
No comments:
Post a Comment