ബെംഗളൂരു: നിയമസഭയ്ക്കകത്ത് ഫോൺ ഉപയോഗിക്കാൻ അനുവാദമില്ലാതിരിക്കേ ബി.എസ്.പി. എം.എൽ.എ. എൻ. മഹേഷ് ഫോണിൽ യുവതിയുടെ ചിത്രം കണ്ടത് വിവാദമായി. എം.എൽ.എ. ഫോണിൽ യുവതിയുടെ ചിത്രം കാണുന്നതിന്റെ വീഡിയോ ടി.വി. ചാനലുകൾ സംപ്രേഷണം ചെയ്തതോടെയാണ് വിവാദമായത്. വിമർശനം ശക്തമായതോടെ വിശദീകരണവുമായി എം.എൽ.എ. തന്നെ രംഗത്തെത്തി. മകന് വിവാഹം ആലോചിക്കാൻ സുഹൃത്ത് അയച്ചു തന്ന യുവതിയുടെ ചിത്രമാണ് മൊബൈലിൽ കണ്ടതെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദമാക്കുകയാണെന്നും എം.എൽ.എ. പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മഹേഷ്, നിയമസഭയ്ക്കകത്ത് ഫോൺ കൊണ്ടുവന്നത് തെറ്റായിപ്പോയെന്നും പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി ചേർന്ന് മത്സരിച്ച മഹേഷ് സഖ്യസർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഉത്തർപ്രദേശിന് പുറത്ത് ബി.എസ്.പി.യുടെ ഏക മന്ത്രിയായിരുന്ന ഇദ്ദേഹം ഒക്ടോബറിൽ മന്ത്രിസ്ഥാനമൊഴിഞ്ഞിരുന്നു. 2014-ൽ ബി.ജെ.പി. എം.എൽ.എ. പ്രഭു ചവാൻ നിയമസഭയ്ക്കകത്ത് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം ഫോണിൽ കണ്ടതും വിവാദമായിരുന്നു. ഇതേത്തുടർന്ന് ചവാനെ ഒരുദിവസത്തേക്ക് സഭയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. content highlights:BSP MLA seen watching women's pics in Karnataka Assembly clarifies
from mathrubhumi.latestnews.rssfeed https://ift.tt/2rM52EH
via
IFTTT
No comments:
Post a Comment