എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍: തച്ചങ്കരിക്ക്‌ വിമര്‍ശം, സമയം നീട്ടിനല്‍കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടല്‍: തച്ചങ്കരിക്ക്‌ വിമര്‍ശം, സമയം നീട്ടിനല്‍കില്ല

കൊച്ചി: കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന നിർദേശം പാലിക്കാൻ കൂടുതൽ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി. ജീവനക്കാരെ പിരിച്ചു വിട്ടില്ലെങ്കിൽ എംഡി ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു. എംപാനൽ ജീവനക്കാരെ പിരിച്ചു വിടണമെന്ന കോടതി നിർദേശം പാലിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് എംഡി ടോമിൻ തച്ചങ്കരി മാധ്യമങ്ങളോട് അറിയിച്ചതിനെതിരെരയാണ് കോടതി വിമർശനം. 3500 ഓളം വരുന്ന എംപാനൽ ജീവനക്കാരെ പിരിച്ചു വിടണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതിന് സമയപരിധിയും കോടതി നിർദേശിച്ചിരുന്നു. എന്നാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹർജി നൽകി. പരീക്ഷാക്കാലവും ശബരിമല സീസണും കണക്കിലെടുത്ത് ജീവനക്കാരെ പിരിച്ചു വിടാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 17 ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള അന്തിമതീരുമാനം കോടതിയെ അറിയിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എംഡി വിളിച്ചു വരുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കോടതി സൂചന നൽകി. Content Highlights: HighCourt criticises KSRTC MD on Dismissal Of Empanel Employees


from mathrubhumi.latestnews.rssfeed https://ift.tt/2Gi8BN7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages