കോഴിക്കോട്: നാളെ ഐ ലീഗ് മത്സരം നടക്കാനിരിക്കുന്ന കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അതിക്രമിച്ചു കടന്ന റിയൽ കശ്മീർ ടീം, ഗോകുലം കേരള എഫ്.സി അധികൃതരെ കയ്യേറ്റം ചെയ്തതായി പരാതി. അനുവാദമില്ലാതെ മൈതാനത്ത് പ്രവേശിച്ചത് ചോദ്യം ചെയ്തപ്പോൾ റിയൽ കശ്മീർ ടീം അധികൃതർ മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ഗോകുലം കേരള അധികൃതർ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് മൈതാനത്താണ് റിയൽ കശ്മീർ ടീമിന് പരിശീലനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ ഇന്നത്തെ ഹർത്താൽ കാരണം അവർക്ക് ഗ്രൗണ്ടിൽ എത്താൻ ഒരുക്കിയ ബസ് കുറച്ചു സമയം വൈകി. ഇതോടെ റിയൽ കശ്മീർ മത്സരം നടക്കുന്ന കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കിയ മൈതാനത്ത് പരിശീലനം നടത്താൻ സാധിക്കില്ലെന്ന് അറിയിച്ച ഗോകുലം കേരളയുടെ ഗ്രൗണ്ട്സ്മാനെയും ലോക്കൽ ഗ്രൗണ്ട് കോർഡിനേറ്ററെയും ഇവർ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവരിൽ ഒരാളുടെ ഫോണും റിയൽ കശ്മീർ അധികൃതരിലൊരാൾ നശിപ്പിച്ചു. റിയൽ കാശ്മീരിന്റെ പരിശീലകനടക്കം തങ്ങളോട് മോശമായി പെരുമാറിയെന്ന് ഗോകുലം കേരള അധികൃതർ വ്യക്തമാക്കി. അതേസമയം മത്സരത്തിനായി കോഴിക്കോട്ടെത്തിയ തങ്ങൾക്ക് ഗോകുലം കേരള ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ അപമാനിച്ചെന്ന് റിയൽ കശ്മീർ ടീം ട്വിറ്ററിൽ ആരോപിച്ചു. ആവശ്യമായ പരിശീലന സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളും ഗോകുലം തയ്യാറാക്കിക്കൊടുത്തില്ല എന്നാണ് കശ്മീർ ടീമിന്റെ ആരോപണം. തങ്ങളുടെ പരിശീലകനോടും പരിശീലക സംഘത്തിലെ അംഗങ്ങളോടും ഗ്രൗണ്ട് വിട്ട് പോകാൻ ഗോകുലം അധികൃതർ ആവശ്യപ്പെട്ടെന്നും കശ്മീർ ടീം ട്വീറ്റ് ചെയ്തു. മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിട്ടുണ്ട്. Content Highlights: issue between real kashmir and gokulam kerala
from mathrubhumi.latestnews.rssfeed https://ift.tt/2SNUT62
via
IFTTT
No comments:
Post a Comment