കണ്ണൂർ: മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് 100 കോടി കൈപ്പറ്റിയെന്ന ഗുരുതര ആരോപണവുമായി എപി അബ്ദുള്ളക്കുട്ടി. കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സീതാംറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന വിവരമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുള്ള കുട്ടി പറയുന്നു. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബിജെപി യെ ജയിപ്പിച്ച് കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപയിലെ ദർവേന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ട് നാണ്. സിപിഎം സ്ഥാനാർത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയതെന്നും അദ്ദേഹം പറയുന്നു. Content Highlights: A P Abdullakutty, Karat group, 100 crores, Amit shah
from mathrubhumi.latestnews.rssfeed https://ift.tt/2SO5iyf
via
IFTTT
No comments:
Post a Comment