പെര്‍ത്ത്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ നിലയറുപ്പിക്കുന്നു. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസീസ് 77 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 232 റണ്‍സ് നേടിയിട്ടുണ്ട്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയില്‍ ബാറ്റ് വീശിയ ഓസ്‌ട്രേലിയ 150 കടക്കും മുമ്പ് മൂന്നു വിക്കറ്റ് കൂടി ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുത് ഇന്ത്യയ്ക്ക് ആശ്വാസമേകി. ഉസ്മാന്‍ ഖ്വാജ(5) ഓസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍മാരായ മാര്‍ക്‌സ് ഹാരിസ്(141 പന്തില്‍ 70), ആരോണ്‍ ഫിഞ്ച്(105 പന്തില്‍ 50), ട്രാവിസ് ഹെഡ് (71 പന്തില്‍ 51 ബാറ്റ് ചെയ്യുന്നു) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. ഹെഡും ടിം പെയ്ന്‍( ആറു പന്തില്‍ ഒരു റണ്‍സ്) എന്നിവരാണ് ക്രീസില്‍.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷോണ്‍ മാര്‍ഷും ഹെഡും ചേര്‍ന്ന് ഓസീസിന്റെ ചെറുത്തുനില്‍പ്പിന് ശ്രമം നടത്തിയെങ്കിലും ഹനുമാന്‍ വിഹാരി മാര്‍ഷിനെ പറിച്ച് ആ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 45 റണ്‍സെടുത്തു നില്‍ക്കെയാണ് മാര്‍ഷിലൂടെ അഞ്ചാം വിക്കറ്റ് പിഴുതത്. ഹനുമാന്‍ വിഹാരി രണ്ടു വിക്കറ്റ് നേടി.
[IMG]
അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഫിഞ്ചിനെ ജസ്പ്രീത് ബൂംമ്ര എല്‍ബിഡബ്ല്യൂവിലൂടെ പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ ഉസ്മാന്‍ ഖവാജയെ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മടക്കി. മാര്‍ക്‌സ് ഹാരിസനെ ഹനുൃമാ വിഹാരിയുടെ പന്തില്‍ രഹാനെയും ഹാന്‍ഡ്‌സ്‌കോംമ്പിനെ ഇഷാന്ത് ശര്‍മയുടെ പന്തില്‍ വിരാട് കോഹ്‌ലിയും ക്യാച്ചെടുത്ത് ഗാലറിയിലെത്തിച്ചു.
ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തിയില്‍ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ് അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി. ഇഷാന്ത് ശര്‍മ്മ, ബുംമ്ര, മുഹമ്മദ് ഷമി, എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും പേസ് നിരയിലെത്തി. നാലു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്.
from mangalam.com https://ift.tt/2CdyrO3
via IFTTT
No comments:
Post a Comment