ഭാര്യ തൊട്ടടുത്തിരിക്കെ വിമാനയാത്രയില്‍ സഹയാത്രികയുടെ വസ്ത്രത്തിനിടയിലൂടെ കയ്യിട്ടു ; പീഡനത്തിന് അറസ്റ്റിലായ ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കന്‍ കോടതി ശിക്ഷിച്ചത് ഒമ്പതു വര്‍ഷം തടവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ഭാര്യ തൊട്ടടുത്തിരിക്കെ വിമാനയാത്രയില്‍ സഹയാത്രികയുടെ വസ്ത്രത്തിനിടയിലൂടെ കയ്യിട്ടു ; പീഡനത്തിന് അറസ്റ്റിലായ ഇന്ത്യന്‍ ടെക്കിക്ക് അമേരിക്കന്‍ കോടതി ശിക്ഷിച്ചത് ഒമ്പതു വര്‍ഷം തടവ്

ഭാര്യ തൊട്ടടുത്ത് ഇരിക്കെ വിമാനത്തില്‍ വെച്ച് സഹയാത്രികയെ ലൈംഗികമായി ഉപയോഗിച്ച തമിഴ്‌നാട്ടുകാരന് അമേരിക്കന്‍ കോടതി ശിക്ഷിച്ചത് ഒമ്പതുവര്‍ഷ തടവ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ടെക്കി പ്രഭു രാമമൂര്‍ത്തി എന്നയാളെയാണ് അമേരിക്കന്‍ കോടതി ശിക്ഷിച്ചത്. വിമാനയാത്രയ്ക്കിടയില്‍ തൊട്ടടുത്തിരുന്ന സ്ത്രീയെ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ അമേരിക്കയില്‍ നിന്നും ഒരിക്കലും തിരികെ പ്രവേശിക്കാന്‍ കഴിയാത്ത വിധം പുറത്താക്കുകയും ചെയ്യാന്‍ കോടതി വിധിച്ചു.

2015 ല്‍ എച്ച് 1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയ 35 കാരന്‍ ഈ വര്‍ഷം ആദ്യമായിരുന്നു കേസിന് ആസ്പദമായ സംഭവം ചെയ്തത്. ഭാര്യയുമായി ലാസ് വേഗാസില്‍ നിന്നും ഡിട്രോയിറ്റിലേക്കുള്ള യാത്രയ്ക്കിടയില്‍ തൊട്ടപ്പുറത്തെ സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതി ഉറങ്ങുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ക്കിടയിലുടെ കയ്യിടുകയായിരുന്നു. എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണര്‍ന്ന യുവതി തന്റെ മേല്‍വസ്ത്രത്തിന്റെ ബട്ടണും അടിവസ്ത്രത്തിന്റെ സിബ്ബും ഊരിയ നിലയില്‍ കണ്ടെത്തുകയും വിമാനത്തിലുള്ളവരെ സഹായത്തിന് വിളിക്കുകയും ആയിരുന്നു.

ജനുവരി 3 ാം തീയതി നടന്ന സംഭവത്തില്‍ തെളിവുകളോടെയാണ് രാമമൂര്‍ത്തിയെ പിടികൂടിയത്. വിധികേട്ട് രാമമൂര്‍ത്തിയുടെ ഭാര്യ കോടതിമുറിയില്‍ തന്നെ കരഞ്ഞു തളര്‍ന്നു. കേസില്‍ 11 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്്. രാത്രി യാത്രയ്ക്കിടയിലായിരുന്നു രാമമൂര്‍ത്തിയുടെ അക്രമം. തന്റെ രഹസ്യഭാഗത്ത് സ്പര്‍ശനം അനുഭവപ്പെട്ട് 22 കാരിയായ ഇര ഉറക്കമുണര്‍ന്നപ്പോള്‍ രാമമൂര്‍ത്തി പെട്ടെന്ന് ഉറക്കം നടിച്ച് ഭാര്യയുടെ തോളിലേക്ക് ചാഞ്ഞെങ്കിലും അപ്പോള്‍ ഭാര്യയും ഞെട്ടി ഉണര്‍ന്നു. പതറിപ്പോയ ഇര അപ്പോള്‍ തന്നെ വിവരം കാമുകനെ മെസേജ് അയച്ച് അറിയിച്ചു. പിന്നാലെ വിമാനം അധികൃതരോടും പറഞ്ഞു.

സംഭവം വലിയ ഒച്ചപ്പാടായതോടെ ഇവരെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. വിമാനം പിന്നീട് ഇറങ്ങിയപ്പോള്‍ പോലീസ് വന്ന് പിടികൂടുകയും ചെയ്തു. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നെന്നും തന്റെ ദേഹത്തേക്ക് കിടന്നാണ് ഇര ഉറങ്ങിയതെന്നും പറഞ്ഞ രാമമൂര്‍ത്തി താന്‍ അവരെ മോശമായി തൊട്ടെന്ന ആരോപണവും നിഷേധിച്ചു. പിന്നീട് എഫ്ബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാം സമ്മതിച്ചു.

അഞ്ചു ദിവസം മൂന്നര മണിക്കൂര്‍ നീണ്ട വാദത്തിലാണ് രാമമൂര്‍ത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. താന്‍ യുവതിയുടെ പാന്റിനിടയില്‍ കൈകള്‍ കടത്തിയതായും അടിവസ്ത്രത്തിന്റെ ഹുക്ക് കഴിച്ചതായും ഇയാള്‍ക്ക് തെളിവ് നിരത്തിയുള്ള വാദത്തില്‍ സമ്മതിക്കേണ്ടി വരികയായിരുന്നു. അതേസമയം വിമാനത്തിനുള്ളില്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങളില്‍ ഇന്ത്യാക്കാര്‍ പിടിക്കപ്പെടുന്ന സംഭവം വര്‍ദ്ധിക്കുന്നതായി എഫ്ബിഐ യുടെ സ്ഥിതിവിവരപട്ടിക തെളിയിക്കുന്നു. 2014 നും 2017 നും ഇടയില്‍ 66 ശതമാനമാണ് കൂടിയത്.



from mangalam.com https://ift.tt/2SLE63u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages