ന്യൂഡൽഹി:ബിജെപി സർക്കാരിനെതിരേയുള്ളജനവിധിയിൽപ്രതികരണങ്ങളുമായി വിവിധ ദേശീയ നേതാക്കൾ.ശശിതരൂർ സ്വതസിദ്ധമായ ശൈലിയിൽ ജനം ബിജെപിയെ മുത്തലാഖ് ചെയ്തെന്ന്പരിഹസിച്ചപ്പോൾ പ്രതിപക്ഷം ഐക്യത്തിന്റെആവശ്യകത ഓർമ്മപ്പെടുത്തുന്ന പ്രതികരണമാണ് അഖിലേഷ് യാദവ് നടത്തിയത്. ഇന്ന് ബിജെപി അസ്വസ്ഥമായതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും വോട്ടർമാർ അവരെ മുത്തലാഖ് ചെയ്തിരിക്കുകയാണെന്നും കോൺഗ്രസ്സ്എംപി ശശിതരൂർ പ്രതികരിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധിയിൽ ബിജെപിക്ക് കനത്ത പ്രഹരമേറ്റതിന്റെ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെപ്രസ്താവന. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബിൽ ലോക്സഭ പാസാക്കിയതും സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവിയും ചേർത്തുവെച്ചായിരുന്നു ശശിതരൂരിന്റെ പരിഹാസം. ശശിതരൂരിനെ കൂടാതെ എസ്പി നേതാവ് അഖിലേഷ് യാദവും ബിജെപിയുടെ തോൽവിയിൽ രസകരമായ ട്വീറ്റുമായി രംഗത്ത് വന്നിരുന്നു. അടുത്ത തവണ മോദി സർക്കാരിനെ താഴെയിറക്കൂ എന്നാണ് അഖിലേഷ് യാദവ് ട്വീറ്റ്ചെയ്തത്. ഓരോരുത്തരും ഇത്തരത്തിൽ വന്ന് ഒത്തുചേർന്നാൽ ഏത് ഉയരത്തിലുള്ള അധികാരകേന്ദ്രത്തിലും മണ്ണ് കടിക്കും എന്നുംഅഖിലേഷ് ട്വീറ്റ്ചെയ്തു. പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത ചൂണ്ടികാണിച്ചായിരുന്നു അഖിലേഷിൻറെരണ്ടാമത്തെ ട്വീറ്റ്. "സമർഥരായ ജനങ്ങൾ. ജമ്മുവിന് സാമനമായ സാഹചര്യം" എന്നാണ് മധ്യപ്രദേശിലെ ജനവിധിയെ കുറിച്ച് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. ആർക്കും പൂർണ്ണ അധികാരം നൽകാതെ ജനങ്ങൾ സമർഥമായി കളിച്ചുവെന്നായിരുന്നു ഒമറിന്റെനിരീക്ഷണം. content highlights:BJP Upset As Voters Gave them Triple Talaaq, Says Shashi Tharoor
from mathrubhumi.latestnews.rssfeed https://ift.tt/2EjOnzZ
via
IFTTT
No comments:
Post a Comment