ഫ്രാന്‍സില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവെപ്പ്; മൂന്നുമരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ഫ്രാന്‍സില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ വെടിവെപ്പ്; മൂന്നുമരണം

പാരിസ്: ഫ്രാൻസിലെ സ്ട്രാസ്ബോർഗിൽ നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്പ്. കുറഞ്ഞത് മൂന്നുപേർക്കെങ്കിലും ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുണ്ടാവാമെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പ്രാദേശികസമയം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇരുപത്തൊമ്പതുകാരനായ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടുന്നതിന്റെ ഭാഗമായി പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതായും പോലീസ് അറിയിച്ചിട്ടുണ്ട്. ന്യൂഡോർഫ്, എറ്റൈ്വൽ പാർക്ക് മേഖലയിലെ ആളുകളോട് പുറത്തിറങ്ങരുതെന്നും പോലീസ് നിർദേശം നൽകി. വെടിവയ്പ്പിന്റെ ശബ്ദം കേട്ടതായും ആളുകൾ തലങ്ങും വിലങ്ങും ഓടുന്നതു കണ്ടെന്നും പ്രാദേശിക കച്ചവടക്കാരനെ ഉദ്ധരിച്ച് ബി എഫ് എം ടിവി റിപ്പോർട്ട് ചെയ്തു. content highlights:Shooting at christmas market in France


from mathrubhumi.latestnews.rssfeed https://ift.tt/2EgfewH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages