തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച മത്സര ചിത്രം തെരഞ്ഞെടുക്കാൻ വോട്ടിംഗ് ഇന്ന് രാവിലെ 10 മുതൽ ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റായ iffk.in വഴിയും എസ്എംഎസിലൂടെയും പ്രേക്ഷകർക്ക് വോട്ട് ചെയ്യാം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളിൽ ഏതെങ്കിലും ഒന്നിന് പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താം. iffk <space> movie code എന്ന ഫോർമാറ്റിൽ 56070 എന്ന നമ്പരിലേക്കാണ് എസ്എംഎസ് ചെയ്യേണ്ടത്. പോളിങ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന പരിപാടികൾ. മത്സരചിത്രങ്ങളും എസ്എംഎസ് കോഡുകളും: ഡെബ്റ്റ് -IC001 ഈ.മ.യൗ. -IC002 എൽ ഏയ്ഞ്ചൽ -IC003 നൈറ്റ് ആക്സിഡന്റ് -IC004 പോയ്സണസ് റോസസ് -IC005 സുഡാനി ഫ്രം നൈജീരിയ -IC006 ടെയ്ക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് -IC007 ടെയ്ൽ ഓഫ് ദ സീ -IC008 ദ ബെഡ് -IC009 ദ ഡാർക്ക് റൂം -IC0010 ദ ഗ്രേവ്ലെസ് -IC0011 ദ റെഡ് ഫാലസ് -IC0012 ദ സൈലൻസ് -IC0013 വിഡോ ഓഫ് സൈലൻസ് -IC0014 Content Highlights :23rd IFFK 2018 Competition Films Audience Poll started EeMaYau Sudani IFFK 2018
from mathrubhumi.latestnews.rssfeed https://ift.tt/2Ba8jBW
via
IFTTT
No comments:
Post a Comment