പ്രതിപക്ഷ ബഹളം; സഭ ഇന്നും പിരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

പ്രതിപക്ഷ ബഹളം; സഭ ഇന്നും പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ശബരിമല വിഷയത്തിൽ പത്താംദിവസവും എം.എൽ.എമാർ സത്യഗ്രഹം തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ ചോദ്യോത്തര വേള തുടങ്ങിയ ഉടൻ പ്ലക്കാർഡുകളും ബാനറുകളുമായി അവർ സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു. പലതവണ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട സ്പീക്കർ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നിലപാടിനെ വിമർശിച്ചത്. പ്രതിഷേധത്തിന്റെ അതിർവരമ്പുകൾ ലംഘിക്കരുത്. ചെയറിന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധ രീതി ശരിയല്ല. വേദനാജനകവും നിർഭാഗ്യവുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് സ്പീക്കർ പറഞ്ഞു. ബഹളം നിയന്തണാതീതമായതോടെ ചോദ്യോത്തര വേള നിർത്തിവെച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ പാസാക്കിയത്. അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഹൈബി ഈഡൻ, ഐ.സി ബാലകൃഷ്ണൻ, ടിവി ഇബ്രാഹിം, എം വിൻസന്റ്, ശബരിനാഥ് എന്നിവരാണ് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വെച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബുധനാഴ്ച നിരോധനാജ്ഞയുടെ കാലാവധി അവസാനിക്കുമെങ്കിലും നീട്ടാനാണ് സാധ്യത. നേരത്തേ സ്പീക്കറുടെ ചേംബറിൽ വെച്ച് ചർച്ചയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് നിയമസഭാ കവാടത്തിൽ നടക്കുന്ന സത്യഗ്രഹം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയോ സ്പീക്കറോ ഇടപെട്ടില്ല. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വ്യാഴാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും. ഈ സാഹചര്യത്തിൽ നിയമസഭാ കവാടത്തിൽ നടത്തുന്ന സമരം തുടരുമോ എന്ന കാര്യം വ്യക്തമല്ല. Content highlights:Kerala assembly dispersed due to opposition protest on Sabarimala issue


from mathrubhumi.latestnews.rssfeed https://ift.tt/2UDkzUG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages