അയ്യപ്പനെ കാണാൻ തിരക്കേറുന്നു; തിങ്കളാഴ്ച എത്തിയത് ഒരുലക്ഷത്തോളം പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

അയ്യപ്പനെ കാണാൻ തിരക്കേറുന്നു; തിങ്കളാഴ്ച എത്തിയത് ഒരുലക്ഷത്തോളം പേർ

പമ്പ: ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് വർധിച്ചു. തിങ്കളാഴ്ച മാത്രം 1,14,648 പേരാണ് ദർശനം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്2.30 വരെ 75,960 പേർ ദർശനം നടത്തിയിട്ടുണ്ട്. തിരക്ക് അനിയന്ത്രിതമായപ്പോൾ പോലീസ് പമ്പയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഉച്ചയോടെ തിരക്ക്കുറഞ്ഞപ്പോൾ നീക്കം ചെയ്തു. സീസണിൽ ആദ്യം ഇത്തവണത്തെ മണ്ഡലകാല സീസണിൽ ആദ്യമായാണ് പുലർച്ചെ ഇത്രയുമധികം തിരക്കനുഭവപ്പെടുന്നത്. പുലർച്ചെ നാല് മണിയോടെ പമ്പ പെട്രോൾ പമ്പ് മുതൽ ഗണപതിക്കോവിലിലേക്കുള്ള പടിക്കെട്ട് വരെ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഗണപതിക്കോവിലിലേക്കുള്ള നടപ്പന്തലിൽ ബാരിക്കേഡ് താഴ്ത്തി നിശ്ചിത സമയങ്ങളിൽ ചെറുസംഘങ്ങളായാണ് തീർഥാടകരെ കടത്തിവിട്ടത്. എങ്കിലും ആറു മണിയോടെ മലകയറിയവരുടെ എണ്ണം 33,000 കടന്നു. ഗതാഗത തടസം തുടരുന്നു തീർഥാടകരെ ദുരിതത്തിലാക്കി ശബരിമലയിലേക്കുള്ള വഴികളിൽ മൂന്നാം ദിവസവും ഗതാഗത തടസം തുടരുന്നു. മണിക്കൂറുകളോളമാണ് തീർഥാടകർ വഴിയിൽ കുടുങ്ങിക്കിടക്കുന്നത്. പത്തനംതിട്ടയിൽ നിന്നുള്ള വഴിയിൽ പ്ലാപ്പിള്ളി മുതലും എരുമേലിയിൽ നിന്നുള്ള വഴിയിൽ മുക്കൂട്ടുത്തറ മുതലുമാണ് ഗതാഗതക്കുരുക്ക്. നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ചെയിൻ സർവീസുകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. Content Highlights: Heavy Rush Of Pilgrims In Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2PXTnMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages