ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനായി എത്തുന്ന ആക്ടിവിസ്റ്റുകൾക്ക് സുരക്ഷ നൽകാനാവില്ലെന്ന് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ള യുവതികളെ മലകയറാൻ അനുവദിക്കില്ല. പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്നും സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. വരുംദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാവും. പ്രശസ്തിക്കായി വരുന്നവരെ തിരിച്ചയക്കാൻ അനുവദിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇന്നലെയെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഒട്ടേറെ കേസുകളിൽ പ്രതിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരക്കാരെത്തിയാൽ തിരിച്ചയക്കാൻ അനുവദിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.ദേവസ്വംബോർഡും ദേവസ്വം മന്ത്രിയും നേരത്തെ ഇതേ നിലപാടെടുത്തിരുന്നു. Content Highlights:sabarimala-activist-police protection-dgp loknath behera


from mathrubhumi.latestnews.rssfeed http://bit.ly/2V8xD4r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages