ചെന്നൈ: ശബരിമലയിൽ ദർശനത്തിന് വന്ന മനീതി സംഘടനയിലെ എല്ലാ സ്ത്രീകളും വിശ്വാസികളല്ലായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന നാല് വിശ്വാസികളായ സ്ത്രീകൾക്ക് സഹായം ചെയ്യാനാണ് മനിതി സംഘാംഗങ്ങൾ കൂടെപ്പോയതെന്നും മനീതി കോർഡിനേറ്റർ സെൽവി. കേരളത്തിലെത്തി മുഖ്യമന്ത്രിയെകണ്ട് സംസാരിക്കുമെന്നും സെൽവി മാതൃഭൂമിയോട് പറഞ്ഞു കൂടിക്കാഴ്ച വേഗം വേണമെന്നില്ലെന്നും കേരളത്തിലെ സ്ഥിതിഗതികൾ സമാധാനപരമായിട്ട് മതിയെന്നും സെൽവി പറഞ്ഞു. മൂന്ന് കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ മെയിൽ അയച്ചിരുന്നു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ വന്നത്. എന്നാൽ പോലീസ് വേണ്ട സുരക്ഷ നൽകിയില്ല.രണ്ട്, തങ്ങൾ മാവോയിസ്റ്റുകളാണ് എന്ന രീതിയിൽ പ്രചാരണം കേരളത്തിൽ നടക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മനിതി. അത് കേരളീയർക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത മനിതിക്കുണ്ട്. അതിനായി വാർത്താ സമ്മേളനം വിളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. മൂന്ന്, മനിതിയിലെ പ്രവർത്തകരായി മല കയറാനെത്തിയ മുഴുവൻ പേരും വിശ്വാസികളല്ല. എന്നാൽ അതിൽ നാല് പേർ അയ്യപ്പ വിശ്വാസികളാണ്. അവർക്ക് സഹായം ചെയ്യാനാണ് മനിതി കൂടെപ്പോയത് സെൽവി നയം വ്യക്തമാക്കി. മനിതി തന്നെ കൂടെപ്പോകണം എന്ന് ഞങ്ങൾക്ക് വാശിയില്ല. പക്ഷേ യുവതികൾക്ക് ശബരിമല ദർശിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാകണം. യുവതികൾക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ട് വിശ്വാസികളായ നാല് യുവതികളേയും ഞങ്ങൾ കേരള സർക്കാരിനെ ഏൽപ്പിക്കാം. അവർക്ക് അയ്യപ്പ ദർശനം സാധ്യമാക്കി തിരിച്ചു കൊണ്ടു വരാനുള്ള ചുമതല സർക്കാർ ഏറ്റെടുക്കണം. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും ശെൽവി വ്യക്തമാക്കി. read more :ആക്ടിവിസ്റ്റുകൾക്ക് ശബരിമലയിൽ സുരക്ഷ നൽകാനാവില്ലെന്ന് പോലീസ്...... കേരളത്തിൽ നിന്ന് തിരിച്ച് തമിഴ്നാട്ടിലെത്തിയ മനിതി സംഘാംഗങ്ങൾ തങ്ങുന്ന സ്ഥലം സുരക്ഷാ കാരണങ്ങളാൽ പുറത്തു വിട്ടിട്ടില്ല. കേരളത്തിൽ നിന്ന് തിരിച്ച് വരും വഴിയും ഇവർക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സ്ത്രീ സമത്വം മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സംഘടനയ്ക്കെതിരേ കേരളത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ശെൽവി ആവശ്യപ്പെട്ടു. content highlights:manithi coordinator Selvi reacts after sabarimala issue
from mathrubhumi.latestnews.rssfeed http://bit.ly/2EIeKQ9
via
IFTTT
No comments:
Post a Comment