ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പോലീസ്; ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷയില്ല; ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമെന്നും പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പോലീസ്; ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷയില്ല; ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമെന്നും പോലീസ്

പത്തനംതിട്ട: ശബരിമലയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്. ശബരിമല ദര്‍ശനത്തിനെത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ യുവതികള്‍ എത്തിയാല്‍ ശബരിമലയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. ശബരിമല ദര്‍ശനത്തിന്റെ പേരിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചറിയാന്‍ ആനുവദിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇന്നലെ ശബരിമല കയറാനെത്തിയ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. കനകദുര്‍ഗയും ബിന്ദുവും തിരികെ പോകാന്‍ തയാറാണെന്ന് അറിയിച്ചതായി പൊലീസ് വ്യക്താക്കിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു. തിരക്ക് ഒഴിയുമ്പോള്‍ മറ്റൊരു ദിവസം ശബരിമലയിലേക്കു പോകാനും തീരുമാനമായി. ശബരിമല കയറാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരുവരെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. യുവതികള്‍ക്കെതിരെ മെഡിക്കല്‍ കോളജില്‍ വച്ച് ശരണംവിളിയും ചീമുട്ടയേറും ഉണ്ടായി.



from mangalam.com http://bit.ly/2QNfCtX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages