മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബിൽ നിർബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവൻ പ്രതിപക്ഷ പാർട്ടികളും സഭയിൽ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂൽ നേതാവ് ഡെറെക് ഒബ്രിയാൻ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയിൽ പറഞ്ഞു. എന്നാൽ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിർത്തിവെക്കാൻ രാജ്യസഭാ അധ്യക്ഷൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ബിൽ ലോക്സഭയിൽ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം സർക്കാരിനില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദൾ പാർട്ടികളും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുകയോ എതിർത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്യത. അതുക്കൊണ്ട് തന്നെ 245 അംഗ രാജ്യസഭയിൽ ബിൽ പാസാക്കിയെടുക്കാൻ സർക്കാരിന് എളുപ്പമല്ല. എൻഡിഎക്ക് 86 അംഗങ്ങൾ മാത്രമാണ് രാജ്യസഭയിലുള്ളത്. ബില്ലിനെ ഇല്ലാതാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇതിനിടെ എൻഡിഎക്കുള്ളിലും ബില്ലിനെതിരെ വിമർശനമുയർന്നു. ജെഡിയുവാണ് ഇത്തരത്തിൽ ബിൽ സെല്ക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം അവർ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ല. Content Highlights:Triple Talaq Bill-Rajya Sabha Adjourned


from mathrubhumi.latestnews.rssfeed http://bit.ly/2BOJzzp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages