സിഖ് വിരുദ്ധ കലാപം; സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

സിഖ് വിരുദ്ധ കലാപം; സജ്ജന്‍ കുമാര്‍ കോടതിയില്‍ കീഴടങ്ങി

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ് സജ്ജൻകുമാർ കീഴടങ്ങി. ഡൽഹിയിലെ കോടതിയിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. തുടർന്ന് പോലീസ് സജ്ജൻകുമാറിനെ മണ്ടോലി ജയിലിലേക്ക് മാറ്റി. സിഖ് വിരുദ്ധ കലാപത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ സജ്ജൻകുമാറിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. സജ്ജൻകുമാറിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതിയുടെ കണ്ടെത്തൽ ഡിസംബർ 17ന് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തിൽ 3000 ഓളം പേരാണ് കൊല്ലപ്പെട്ടത്. കോടതി വിധിയെ തുടർന്ന് കോൺഗ്രസ് അംഗത്വം സജ്ജൻകുമാർ രാജി വെച്ചിരുന്നു. കീഴടങ്ങുന്നതിന് മുൻപായി കുടുംബകാര്യങ്ങൾ ചെയ്ത് തീർക്കാനായി ഒരുമാസം സമയം സജ്ജൻ കുമാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. content highlights:Sajjan Kumar Surrenders In Court,1984 Anti-Sikh Riots


from mathrubhumi.latestnews.rssfeed http://bit.ly/2LFfBT6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages