അഹമ്മദാബാദ്: പുതിയ ആർബിഐ ഗവർണറെ പരിഹസിച്ച് ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായൺ വ്യാസ് രംഗത്ത്. ചരിത്രത്തിൽ ബിരുദാന്തര ബിരുദമെടുത്തിട്ടുള്ള പുതിയ ആർബിഐ ഗവർണർ ശക്തി കാന്ത ദാസ് ആർബിഐയെ വെറും ചരിത്രമാക്കില്ലെന്ന്താൻ പ്രത്യശിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്റർ പേജിലൂടെയായിരുന്നു ഈ പരിഹാസം. "പുതിയ ആർബിഐ ഗവർണറുടെ വിദ്യാഭ്യാസ യോഗ്യത എംഎ ഹിസ്റ്ററിയാണ്. ആർബിഐയെയും അദ്ദേഹം ചരിത്രം ആക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. പുതിയ അവതാരത്തിന് ആശംസകൾ", എന്നാണ് ജയ്നാരായൺ വ്യാസ് ട്വിറ്ററിൽകുറിച്ചത്. The New RBI Governor Dass educational qualification is MA (History ) . Hope and Pray he doesnt make RBI also a History .May God Bless the New Arrival !! — Jay Narayan Vyas (@JayNarayan_Vyas) December 12, 2018 2012ലും 2017 നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിച്ചു തോറ്റ വ്യാസ് 2012വരെ മന്ത്രിസഭയിൽ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിയായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽവ്യാസിന് സീറ്റ് നൽകിയിരുന്നില്ല. ഊർജിത് പട്ടേലിന്റെ രാജിയെത്തുടർന്നാണ് ശക്തികാന്ത ദാസ് പുതിയ ഗവർണറാകുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽഡോക്ടറേറ്റ് വരെ നേടിയിട്ടുള്ള രഘുറാം രാജനെയും ഊർജിത് പട്ടേലിനെയും പോലുള്ളവർ ഇരുന്ന സീറ്റിലേക്കാണ് ശക്തികാന്ത ദാസിനെപ്പോലുള്ളവർ വരുന്നതെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളിൽഉയർന്നിരുന്നു. ഐഐഎം ബെംഗളൂരുവിൽ നിന്ന് പ്രത്യേക ഫിനാൻഷ്യൽ മാനേജ്മെന്റ് കോഴ്സ് ഇദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് ജെയ്റ്റ്ലി ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചത്. 1980 തമിഴ്നാട് ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശക്തി കാന്ത ദാസ്.റവന്യൂ വകുപ്പിലായിരുന്ന ശക്തികാന്ത ദാസിനെ 2015-ലാണ് ധനകാര്യ വകുപ്പിലേക്ക് മോദി കൊണ്ടുവരുന്നത്. 2017-ൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ചു. തുടർന്ന് ധനകാര്യ കമ്മീഷൻ അംഗമായി നിയമിതനായ ശശികാന്ത ദാസ് ഇന്ത്യയെ ജി-20 ഉച്ചകോടിയിൽ പ്രതിനിധീകരിക്കുന്നുണ്ട്. നോട്ട് നിരോധനത്തെ ന്യായീകരിച്ചു കൊണ്ട്, സർക്കാരിന്റെ മുഖമായി നിത്യേന വാർത്താസമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അന്നത്തെ സാമ്പത്തിക കാര്യ സെക്രട്ടറി പദവി വഹിച്ചിരുന്ന ശക്തികാന്ത ദാസ്. content highlights:hope he doesnt make RBI a history, ridicules BJP leader on new RBI governor arrival
from mathrubhumi.latestnews.rssfeed https://ift.tt/2PyRcPp
via
IFTTT
No comments:
Post a Comment