ജയ്പുർ: ഇന്ത്യയുടെ ഡിസ്ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ഇനി രാജസ്ഥാൻ എം.എൽ.എ. കോൺഗ്രസ് ടിക്കറ്റിൽ രാജസ്ഥാൻ നിയമസഭയിലേക്ക് മത്സരിച്ച പൂനിയ സിറ്റിങ് എം.എൽ.എയായ ബി.എസ്.പിയിലെ മനോജ് ന്യാൻഗലിനെ 18,084 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സാധുൽപുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പൂനിയ 70020 വോട്ടുകൾ നേടി. 2013-ൽ ഇതേ മണ്ഡലത്തിൽ കൃഷ്ണ പൂനിയ കോൺഗ്രസിന് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ കായികമന്ത്രിയുടെ സ്ഥാനത്തേക്ക് കൃഷ്ണ പൂനിയയുടെ പേരും ഉയർന്നു വന്നേക്കാം. ഹരിയാന സ്വദേശിയാണ് കൃഷ്ണ പൂനിയ. അവരുടെ ഭർത്താവിന്റെ നാടാണ് സാധുൽപുർ. 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ 61.51 മീറ്റർ ഡിസ്ക് എറിഞ്ഞ് ഇന്ത്യയ്ക്കായി സ്വർണം നേടിയ താരമാണ് കൃഷ്ണ പൂനിയ. 2012 ലണ്ടൻ ഒളിമ്പിക്സിൽ 63.62 ദൂരം കുറിച്ച് അവർ ആറാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. Content Highlights: discus thrower krishna poonia is now an mla in rajasthan
from mathrubhumi.latestnews.rssfeed https://ift.tt/2RRAgFD
via
IFTTT
No comments:
Post a Comment