ശ്രീനഗർ: പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പരമ്പരാഗത വസ്ത്രമായ ഫെരന് (തണുപ്പ് കാലത്ത് ധരിക്കുന്ന നീളംകൂടിയ വസ്ത്രം) ഏർപ്പെടുത്തിയ നിരോധനം ജമ്മു കശ്മീർ സർക്കാർ നീക്കി. വിദ്യാഭ്യാസ വകുപ്പാണ് ഓഫീസുകളിൽ ഫെരൻ നിരോധിച്ച് ഉത്തരവിറക്കിയത്. നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയാണ് ഇതിനെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഇതേത്തുടർന്ന് നിരവധിയാളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹത്തിന് പിന്തുണയുമായെത്തി. ലാൻഗേറ്റിലെ സോണൽ വിദ്യാഭ്യാസ ഓഫീസറാണ് ഓഫീസുകളിൽ ഫെരനും സാദാ ചെരിപ്പും പ്ലാസ്റ്റിക് ഷൂവും നിരോധിച്ച് ഉത്തരവിറക്കിയത്. I fail to understand why pherans should be banned! This is a regressive order that makes no sense at all. Pherans are a very practical way of keeping warm during the cold winter aside from being part of our identity. This order should be withdrawn. https://t.co/ClmV5b9smV — Omar Abdullah (@OmarAbdullah) December 18, 2018 താനും പിതാവും ഫെരൻ ധരിച്ച് പല പൊതുപരിപാടികളിലും പങ്കെടുക്കാറുണ്ടെന്നും ഇനിയും ധരിക്കുമെന്നുമാണ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. എന്തിനാണ് ഇത് നിരോധിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും തണുപ്പ് കാലത്ത് ശരീരം ചൂടാക്കാൻ ഏറ്റവും നല്ല മാർഗമാണ് ഫെരൻ ധരിക്കുന്നതെന്നും ഒമർ പറഞ്ഞു. കശ്മീരികളുടെ സ്വത്വത്തെ ഇല്ലാതാക്കുന്നതാണ് ഈ നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിയാളുകൾ ഫെരൻ ധരിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പ്രതിഷേധം അറിയിച്ചു. പ്രതിഷേധം കനത്തതിനെത്തുടർന്ന് ചൊവ്വാഴ്ച നിരോധനനം പിൻവലിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. content highlights:Order banning pheran on official visits withdrawn
from mathrubhumi.latestnews.rssfeed https://ift.tt/2PNjWE7
via
IFTTT
No comments:
Post a Comment