കൊച്ചി: എഞ്ചിൻ തകരാറിനെത്തുടർന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടർന്നും തൃശ്ശൂർ-എറണാകുളം പാതയിൽ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. എറണാകുളം-ഗുരുവായൂർ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് ചൊവ്വരയിൽകേടായി കിടക്കുന്നത്. ഇതേത്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇതോടൊപ്പം തന്നെ അങ്കമാലി സ്റ്റേഷനിൽ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ വൈദ്യുത ലൈനും പൊട്ടിവീണു. ഇതോടെ ഇരു വശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകളെല്ലാം വിവിധയിടങ്ങളിൽ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഗതാഗതം പഴയ രീതിയിലാകണമെങ്കിൽ 11 മണിയെങ്കിലുമാകണമെന്നാണ് റയിൽവേ അറിയിച്ചത്. കെ.എസ്.ആർ.ടി.സി പ്രതിസന്ധി മൂലം സർവീസുകൾ വെട്ടിക്കുറച്ചതിനാൽ കൂടുതൽ ആളുകൾ ഇന്ന് ട്രെയിനിനെ ആശ്രയിച്ചിരുന്നു. റയിൽ ഗതാഗതം കൂടി താൽക്കാലികമായി സ്തംഭിച്ചതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. ട്രെയിനുകൾ പിടിച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. പലരും യാത്രയ്ക്കായി മറ്റു മാർഗങ്ങൾ തേടി. content highlights:train services disrupted, eranakulam-thrissur route
from mathrubhumi.latestnews.rssfeed https://ift.tt/2PNYkHV
via
IFTTT
No comments:
Post a Comment