വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എം.കെ മുനീര്‍; സഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എം.കെ മുനീര്‍; സഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും

തിരുവനന്തപുരം: വനിതാ മതിലിനെ വർഗീയ മതിലെന്ന്വിശേഷിപ്പിച്ച എം.കെ മുനീറിന്റെ പരാമർശത്തിന് പിന്നാലെ നിയമസഭയിൽ കയ്യാങ്കളി. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മിൽ സഭയിൽ ഉന്തും തള്ളുമുണ്ടായി. ശബരിമല വിയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് പുറത്തേക്കിറങ്ങുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. ഏറനാട് എംഎൽഎ പി.കെ ബഷീറും വർക്കല എംഎൽഎ വി. ജോയിയും തമ്മിൽ ഉന്തും തള്ളും നടന്നു.ഇതേതുടർന്ന് മുതിർന്ന എംഎൽഎ മാരും മന്ത്രിമാരും ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയ്ക്കകത്ത് കുത്തിയിരിന്ന് പ്രതിഷേധിച്ചു. സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയാനുള്ള നടപടികൾ സ്വീകരിക്കവേയാണ് നാടകീയ സംഭവങ്ങൾ നടന്നത്. എം.കെ മുനീറിന്റെ വർഗീയ മതിലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങൾ സഭയുടെ നടത്തലത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ താൻ പരാമർശം പിൻവലിക്കില്ലെന്ന് മുനീർ നിലപാടെടുത്തു.വർഗീയ മതിൽ ജനങ്ങൾ പൊളിച്ചുമാറ്റുമെന്നായിരുന്നു മുനീറിന്റെ പരാമർശം. വർഗീയ വാദിയായ വെള്ളാപ്പള്ളിയേയും സിപി സുഗതനേയും സന്തോഷിപ്പിക്കാനുള്ള നവോത്ഥാനത്തിനോട് താൽപ്പര്യമില്ലെന്നും മുനീർ വ്യക്തമാക്കി. സ്പീക്കർക്ക് വേണമെങ്കിൽ തന്റെ പരാമർശം നീക്കാമെന്ന് മുനീർ പറഞ്ഞു. എന്നാൽ സംസാരിച്ച് തീരുന്നതിന് മുമ്പെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു. ഇത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങുന്നതിനിടെയാണ് ഭരണപക്ഷാംഗങ്ങളുമായി വാക്കേറ്റമുണ്ടാകുകയും ഉന്തും തള്ളുമുണ്ടായത്. എ.എൻ. ഷംസീർ, വി. ജോയി, പി. ഉണ്ണി തുടങ്ങിയ എം.എൽ.എമാരാണ് ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതോടെ പി.കെ ബഷീറും വി ജോയിയും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. ഇതിനിടെ പി.കെ. ബഷീറിനെ വി ജോയി പിടിച്ച് തള്ളുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം സഭയ്ക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. Content Highlights: Women Wall, Niyamasabha, M K Munir, Opposition Protest


from mathrubhumi.latestnews.rssfeed https://ift.tt/2QS8cVu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages